Get Updates
Get notified of breaking news, exclusive insights, and must-see stories!

നിര്‍വൃതിയുടെ നിലാശോഭയേകി ചെറിയ പെരുന്നാള്‍

ബെംഗലൂരു: മനുഷ്യരാശിയുടെ പുണ്യമായ വിശുദ്ധ റംസാന്‍ വീണ്ടും വിരുന്നെത്തി. ജീവിത വിശുദ്ധി നിലനിര്‍ത്താനും ആത്മീയചൈതന്യം കൈവരിക്കാനും തന്റെ സ്രഷ്ടാവിന്റെ മുന്നില്‍ എല്ലാം സമര്‍പ്പിക്കുന്ന ഒരു ദിനചര്യയാണ് വിശുദ്ധറംസാന്‍. കൊടുംചൂടിലെ കഠിനവ്രതത്തിന്റെ ദിനരാത്രങ്ങള്‍ക്കൊടുവിലാണ് പുണ്യത്തിന്റെ പൂക്കാലവുമായി പെരുനാള്‍ എത്തിയത്.

കേരളത്തില്‍ ശവ്വാല്‍ മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാല്‍ ശനിയാഴ്ചയാണ് ഈദുല്‍ ഫിത്തറായി ആഘോഷിക്കുക. ഒമാന്‍ ഒഴികെയുള്ള ഗര്‍ഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ വെള്ളിയാഴ്ച ആഘോഷിച്ചു.

ആഘോഷം

ആഘോഷം

വ്രതനിഷ്ഠമായ പകലുകളും രാവേറുന്നതുവരെ നീണ്ടുനില്‍ക്കുന്ന പ്രാര്‍ത്ഥനകളും നമസ്‌കാരവും റംസാനിലെ പ്രത്യേകതകളാണ്. മനം നിറയെ മധുരവും കൈനിറയെ സമ്മാനങ്ങളുമായി മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആഘോഷത്തിലേക്ക് കടന്നു.

ഗള്‍ഫ് നാടുകളില്‍

ഗള്‍ഫ് നാടുകളില്‍

ഒരുമാസത്തെ വ്രതശുദ്ധിക്ക് വിരാമം കുറിച്ച് വിശ്വാസി സാമൂഹം ഗള്‍ഫില്‍ ചെറിയ പെരുന്നാളിനെ വരവേറ്റു.

കേരളത്തില്‍

കേരളത്തില്‍

കേരളത്തിലെവിടെയും ശവ്വാല്‍ മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് ഈദുല്‍ ഫിത്തര്‍.

പ്രവാസികള്‍

പ്രവാസികള്‍

ഗര്‍ഫിലെ പ്രവാസികള്‍ രാവിലെ തന്നെ കുളിച്ചൊരുങ്ങി പുത്തന്‍ വസ്ത്രവും അണിഞ്ഞ് വിവിധ ഈദ് ഗാഹുകളിലും പള്ളികളിലും പോയി പെരുന്നാള്‍ നമസ്‌ക്കരിച്ചു. 316 പള്ളികളിലും പ്രാര്‍ത്ഥനാഗ്രൗണ്ടുകളിലും പെരുന്നാള്‍ നമസ്‌ക്കാരം നടന്നു.

നാട്ടിലും ഗര്‍ഫിലും

നാട്ടിലും ഗര്‍ഫിലും

നാട്ടില്‍ മാസപ്പിറവി കാണാത്തതില്‍ പ്രവാസികള്‍ക്ക് സങ്കടമുണ്ട്. നാട്ടിലും ഗള്‍ഫിലും ഒരേ ദിവസം പെരുന്നാള്‍ ആഘോഷിച്ചാല്‍ പൊലിമ കൂടുമെന്നാണ് വിശ്വാസം

ആംശസകള്‍

ആംശസകള്‍

ഇ മെയിലിലും ഫോണിലും പെരുന്നാള്‍ ആശംസകള്‍ നിറഞ്ഞു. പെരുനാള്‍ പ്രഖ്യാപിച്ചതോടെ ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരും അറബ്‌വംശജരും ആശംസകള്‍ നേര്‍ന്നു.

സുരക്ഷ ശക്തമാക്കി

സുരക്ഷ ശക്തമാക്കി

പെരുന്നാള്‍ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് ഗള്‍ഫ് നാടുകളില്‍ ഒരുക്കിയത്. പള്ളികളിലും പ്രാര്‍ഥനാഗ്രൗണ്ടുകളിലും നേരത്തെയെത്താന്‍ വിശ്വാസികള്‍ ശ്രദ്ധിക്കണമെന്ന് ഔഖാഫ് മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+