ഡീലര്‍മാരുടെ കമ്മീഷന്‍ വര്‍ധനവ്, പെട്രോള്‍, ഡീസല്‍ വില കൂട്ടി
ദില്ലി: പെട്രോള്‍ വിലയില്‍ 14 പൈസയുടെയും ഡീസല്‍ വിലയില്‍ പത്തുപൈസയുടെയും വില വര്‍ധനവ് വരുത്താന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചു. ഡ ീലര്‍മാരുടെ കമ്മീഷന്‍ വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് വിലവര്‍ധനവ് വേണ്ടി വന്നതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പ്രതിനിധികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

വിലവര്‍ധനവ് ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. ഇതിന് ആനുപാതികമായി സംസ്ഥാനങ്ങളിലെ വിലയിലും മാറ്റം വരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
നാലു ദിവസം മുന്പ് പെട്രോളിന്‍റെയും ഡീസലിന്‍റെയും വില പുതുക്കി നിശ്ചയിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പെട്രോള്‍ വില 28 പൈസ കൂട്ടിയപ്പോള്‍ ഡീസല്‍ വില ആറു പൈസ കുറച്ചിരുന്നു. അസംസ്കൃത എണ്ണവിലയിലുണ്ടായ വ്യത്യാസത്തെ തുടര്‍ന്നാണ് അന്ന് വില വ്യത്യാസപ്പെടുത്തിയത്.












Click it and Unblock the Notifications