കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കതിരൂരിലെ ബോംബ് സ്ഫോടനം: തെളിവുകൾ ശേഖരിച്ച് പോലീസ്, അന്വേഷണം ഊർജ്ജിതം

കതിരൂരിലെ ബോംബ് സ്ഫോടനം: തെളിവുകൾ ശേഖരിച്ച് പോലീസ്,

Google Oneindia Malayalam News

കൂത്തുപറമ്പ്: കതിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ബോം​ബ് നി​ര്‍​മാ​ണ​ത്തി​നി​ടെ​യു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ല്‍ യു​വാ​വി​ന്‍റെ കൈ​പ്പ​ത്തി​ക​ള്‍ അ​റ്റ സംഭവത്തിൽ പൊലിസ് അന്വേഷണമാരംഭിച്ചു. ബോംബ് നിർമ്മാണത്തിനിടെയാണ് അപകടമുണ്ടായതെന്നാണ് പൊലിസിൻ്റെ നിഗമനം. ആളൊഴിഞ്ഞ വീടിൻ്റെ പിന്നാമ്പുറത്ത് നിന്ന് ബോംബുനിർമ്മാണത്തിന് ഉപയോഗിക്കുന്ന വെടിമരുന്നും മറ്റു സാധന സാമഗ്രികളും കണ്ടെത്തിയിട്ടുണ്ട്.

ഹരിദ്വാർ സ്ഥിതി ആശങ്കാജനകം; ഋഷിമാരോട് മടങ്ങാൻ ആവശ്യപ്പെട്ട് നിരഞ്ജനി അഘോരി വിഭാഗംഹരിദ്വാർ സ്ഥിതി ആശങ്കാജനകം; ഋഷിമാരോട് മടങ്ങാൻ ആവശ്യപ്പെട്ട് നിരഞ്ജനി അഘോരി വിഭാഗം

കഴിഞ്ഞ വർഷം ഇതിനടുത്തു തന്നെയുള്ള പൊന്യം നരി വയലിൽ നിർമ്മാണത്തിനിടെ ബോംബ് പൊട്ടി അഴിയുർ സ്വദേശിയായ യുവാവിൻ്റെ ഇരു കൈപ്പത്തി കൾ നഷ്ടപ്പെടുകയും നാലുപേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. പൊന്യം നരി വയലിലെ അനധികൃത ബോംബ് നിർമ്മാണ ഫാക്ടറിയിലാണ് തീ പിടിത്തമുണ്ടായത്. ഇവിടെ നിന്നും ബോംബുനിർമ്മാണ ഉപകരണങ്ങളും വെടിമരുന്നും കണ്ടെത്തിയിരുന്നു. ഈ കേസിൽ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് വീണ്ടും കതിരൂരിൽ ബോംബ് സ്ഫോടനം നടന്നത്.

bombblast-16

ക​തി​രൂ​ർ സ്വ​ദേ​ശി നി​ജേ​ഷ് എ​ന്ന​യാ​ളു​ടെ ര​ണ്ടു കൈ​പ്പ​ത്തി​ക​ളു​മാ​ണ് സ്ഫോ​ട​ന​ത്തി​ല്‍ അ​റ്റു​പോ​യ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം ന​ട​ന്ന​തെന്നാണ് പൊലിസ് പറയുന്നത്. ക​തി​രൂ​ര്‍ നാ​ലാം മൈ​ലി​ൽ ഒ​രു വീ​ടി​ന്‍റെ പി​ന്നി​ലി​രു​ന്ന് ബോം​ബ് ഉ​ണ്ടാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് നി​ജേ​ഷി​ന് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ജേ​ഷി​നെ ആ​ദ്യം ത​ലശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ പി​ന്നീ​ട് നി​ജേ​ഷി​നെ മം​ഗ​ലാ​പു​ര​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പ്ര​ദേ​ശ​ത്ത് നി​ന്നും ഒ​രാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്. ഇയാളെ കതിരുർ പൊലിസ് ചോദ്യം ചെയ്തു വരികയാണ്.

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം തലശേരി താലുക്കിൽ വ്യാപകമായ അക്രമമുണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിട്ടുണ്ട്. മൻസൂർ വധത്തിന് ശേഷം പാനൂരിൽ സ്ഥിതി സ്ഫോടനാത്മകമാണെന്നാണ് പൊലിസ് വിലയിരുത്തൽ.തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിൻ്റെ ഭാഗമായി മേഖലയിൽ വ്യാപകമായ അക്രമങ്ങൾ ഉണ്ടാകുമെന്ന ആശങ്ക ശക്തമാണ്.ഇതിനിടെ പെരിങ്ങളം, പെരിങ്ങത്തൂർ മേഖലയിലേക്ക് നാദാപുരം മുഴപ്പിലങ്ങാട് കുറ്റ്യാടി പ്രദേശങ്ങളിൽ നിന്നും ആയുധപരിശീലനം ലഭിച്ച ചിലർ എത്തിയിട്ടുണ്ടെന്നാണ് പൊലിസിന് ലഭിച്ച വിവരം രാത്രി കാലങ്ങളിൽ ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങളും ഇരു ചക്രവാഹനങ്ങളും അസ്വാഭാവികമായി കറങ്ങുന്നുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.

English summary
Police collected evidence in Kathiroor blast case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X