വിദ്യാര്‍ത്ഥികളുടെ നൂതന ആശയങ്ങളുമായി 'പോളി ഹാക്ക്'; രാജ്യത്തിന് മാതൃകയെന്ന് ഡോ മോഹിത് ഗംഭീർ
തൃശൂര്‍: പോളിടെക്നിക് മേഖലയില്‍ ആദ്യമായി നടന്ന ഹാക്കത്തോണ്‍- പോളി ഹാക്ക് 2020- രാജ്യത്തിന് തന്നെ മാതൃകയാണെന്ന് ഡോ മോഹിത് ഗംഭീര്‍. ദേശീയ ഇന്നൊവേഷന് കൗണ്‍സില്‍ ഡയറക്ടറാണ് ഡോ മോഹിത് ഗംഭീര്‍. പോളിഹാക്ക് 2020 മത്സര വിജയികളെ അനുമോദിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോഷ്യല്‍ റിസര്‍ച്ച് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള കേരളത്തിലെ പോളിടെക്നിക് കോളേജുകളിലെ അവസാന സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്കായി സര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍ ചേര്‍ന്ന് തൃശൂര്‍ എറണാകുളത്തപ്പന് കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് മാനേജ്മെന്റില്‍ ആണ് പോളി ഹാക്ക് 2020 എന്നപേരില്‍ രണ്ട് ദിവസമായി ഹാക്കത്തോണ്‍ സംഘടിപ്പിച്ചത്. ചടങ്ങില്‍ കോളേജ് ചെയര്മാന് സോജന് വി അവിറാച്ചന്‍ അധ്യക്ഷത വഹിച്ചു. കേരള ഗവണ്മെന്റ് സി-ആപ്റ്റ് മാനേജിങ് ഡയറക്ടര്‍ പ്രൊഫ. ഡോ എം അബ്ദുള്‍ റഹ്മാന് സമാപന സന്ദേശം നല്കി. സാഗി സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ അബ്ദുള്‍ ജബ്ബാര്‍ അഹമ്മദ് ഹാക്കത്തോണ്‍ പരിപാടിയെ വിലയിരുത്തി സംസാരിക്കുകയും സമ്മാനങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ നിര്‍മല്‍ രാജയും ചടങ്ങില്‍ സംബന്ധിച്ചു. സോഷ്യല്‍ റിസര്‍ച്ച് സൊസൈറ്റ് ചെയര്മാന് ഡോ നിസാം റഹ്മാന് സ്വാഗതവും പോളി ഹാക്ക് ഓര്‍ഗനൈസിങ് സെക്രട്ടറി രവി മോഹന്‍ നന്ദിയും പറഞ്ഞു.

കേരളത്തിലെ വിവിധ പോളിടെക്നിക് കോളേജുകളില്‍ നിന്നായി ആയിരത്തി അഞ്ഞൂറോളം ടീമുകളാണ് ആശയങ്ങള്‍ സമര്‍പ്പിച്ചത്. ഇതില്‍ നിന്ന് 100 ടീമുകളെ ആയിരുന്നു അഞ്ച് വിഭാഗങ്ങളിലായി വിദഗ്ധ ജൂറി ഹാക്കത്തോണ്‍ മത്സരങ്ങള്‍ക്കായി തിരഞ്ഞെടുത്തത്.
പോളിടെക്നിക് വിദ്യാര്‍ത്ഥികളുടെ നൂതനവും സാങ്കേതികും ആശയങ്ങളും അവതരണങ്ങളും ഹാക്കത്താേണില് ശ്രദ്ധ നേടി. ഭിന്നശേഷിക്കാരെ സഹായിക്കാന്‍ ഉതകുന്ന ചെലവ് കുറഞ്ഞ നൂതന ഉപകരണങ്ങള്‍, ചലനശേഷി ഇല്ലാത്തവര്‍ക്ക് ശബ്ദം കൊണ്ട് ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ നിയന്ത്രിക്കാനുള്ള സംവിധാനം, കുറഞ്ഞ ചെലവില്‍ വീട് നിര്‍മിക്കുന്നതിനുള്ള സാങ്കേതിക വിദ്യ, മാലിന്യങ്ങള്‍ റെക്സിനുമായി കലര്‍ത്തിയുള്ള ബണ്ട് നിര്‍മാണം, വെള്ളപ്പൊക്കത്തില്‍ നിന്ന് ധാന്യങ്ങള്‍ സംരക്ഷിക്കാനുള്ള ചെലവ് കുറഞ്ഞ സംവിധാനം, സ്ത്രീ സംരക്ഷണത്തിനുള്ള ഇലക്ട്രോണിക് സംവിധാനം, ദൈനംദിന ജീവിത വും സാധാരണ ജനങ്ങളുമായി ബന്ധപ്പെട്ട വിവിധ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ തുടങ്ങി ഒട്ടേറെ വ്യത്യസ്ത ഉത്പന്നങ്ങളാണ് വിദ്യാര്‍ത്ഥികള്‍ സൃഷ്ടിച്ചത്.
പോളിഹാക്ക് 2020 വിജയികള്‍
ക്ലസ്റ്റര്‍ 1 :
1. ഗവണ്മെന്റ് വുമണ്‍സ് പോളിടെക്നിക് കോളേജ്, തൃശൂര്‍
2. വുമണ്‍സ് പോളിടെക്നിക് കോളേജ്, എറണാകുളം
3. ഗവണ്മെന്റ് പോളിടെക്നിക് കോളേജ്, കോട്ടയം.
ക്ലസ്റ്റര്‍ 2 :
1. എസ് സിഎംഎസ് കോളേജ് ഓഫ് പോളിടെക്നിക്ക്സ്, പെരുമ്പാവൂര്‍
2. ഗവണ്മെന്റ് പോളിടെക്നിക് കോളേജ്, പുനലൂര്‍
3. മലബാര്‍ പോളിടെക്നിക് കോളേജ്, ചെര്‍പ്പുളശ്ശേരി
ക്ലസ്റ്റര്‍ 3 :
1. ഗവണ്മെന്റ് പോളിടെക്നിക് കോളേജ്, പാലക്കാട
2. ഗവണ്മെന്റ് പോളിടെക്നിക് കോളേജ്, പാലക്കാട്
3. ഗവണ്മെന്റ് പോളിടെക്നിക് കോളേജ്, പാലക്കാട്
ക്ലസ്റ്റര്‍ 4 :
1. എച്ച്എച്ച്എം ജെഡിടി ഇസ്ലാം പോളിടെക്നിക് കോളേജ്, കോഴിക്കോട്
2. എസ്എസ്എം പോളിടെക്നിക് കോളേജ്, തിരൂര്‍
3. ഗവണ്മെന്റ് പോളിടെക്നിക് കോളേജ്, മേപ്പടി
ക്ലസ്റ്റര്‍ 5 :
1. ഗവണ്മെന്റ് പോളിടെക്നിക് കോളേജ്, പെരുമ്പാവൂര്‍
2. ഗവണ്മെന്റ് വുമണ്‍സ് പോളിടെക്നിക് കോളേജ്, കൈമനം, തിരുവനന്തപുരം
3. എകെഎന്‍എം ഗവണ്മെന്റ് പോളിടെക്നിക് കോളേജ്, തിരൂരങ്ങാടി, ചേളാരി.
-
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ












Click it and Unblock the Notifications