ജോതിരാദിത്യ സിന്ധ്യ പ്രസിഡണ്ടാകാണം; കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജി വെച്ചതിനവ് പിന്നാലെ പോസ്റ്റർ, പുതിയ അധ്യക്ഷനെ കണ്ടെത്താനാകാതെ കോൺഗ്രസ്!
ഭോപ്പാല്‍: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജി വെച്ച ജ്യോതിരാദിത്യ സിന്ധ്യയെ അടുത്ത പാര്‍ട്ടി പ്രസിഡന്റായി നിയമിക്കണമെന്ന് രാഹുല്‍ ഗാന്ധിയോട് അഭ്യര്‍ഥിച്ച് പോസ്റ്ററുകള്‍. പാര്‍ട്ടിയുടെ സംസ്ഥാന കമ്മറ്റി ഓഫീസിന് മുന്നില്‍ ചൊവ്വാഴ്ചയാണ് പോസ്റ്ററുകള്‍ ഉയര്‍ന്നത്.
''നമ്മുടെ രാജ്യത്തിന്റെ അഭിമാനവും മുതിര്‍ന്ന നേതാവുമായ ജ്യോതിരാദിത്യ സിന്ധ്യയെ പാര്‍ട്ടി പ്രസിഡന്റാക്കണമെന്ന് ബഹുമാനപ്പെട്ട രാഹുല്‍ ഗാന്ധിയോടുള്ള അഭ്യര്‍ത്ഥനയാണിത്,'' ഗാന്ധിയുടെയും സിന്ധ്യയുടെയും ഫോട്ടോകളും അടങ്ങിയ പോസ്റ്ററുകളില്‍ പറയുന്നു. മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ എല്ലാ പ്രവര്‍ത്തകര്‍ക്കും വേണ്ടിയാണ് ഈ അപ്പീല്‍. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് സ്ഥാനമൊഴിയുമെന്ന് ഞായറാഴ്ചയാണ് സിന്ധ്യ പ്രഖ്യാപിച്ചത്.

'ജനങ്ങളുടെ വിധി സ്വീകരിക്കുകയും ഉത്തരവാദിത്വവും ഏറ്റെടുത്ത് ഞാന്‍ എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വെച്ചതായി ശ്രീ രാഹുല്‍ ഗാന്ധിയെ അറിയിച്ചു. പാര്‍ട്ടിയെ സേവിക്കാന്‍ ജനറല്‍ സെക്രട്ടറി സ്ഥാനം നല്‍കിയതിന് നന്ദി അറിയിക്കുന്നു. സിന്ധ്യ ട്വീറ്റ് ചെയ്തു.ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കിഴക്കന്‍ ഉത്തര്‍പ്രദേശ് ജനറല്‍ സെക്രട്ടറിയായി നിയമിക്കപ്പെട്ട പ്രിയങ്ക ഗാന്ധി വാര്ദ്രയ്ക്കൊപ്പം പശ്ചിമ ഉത്തര്‍പ്രദേശ് കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായി സിന്ധ്യയെ നിയമിച്ചിരുന്നു.
നിരവധി സംസ്ഥാനങ്ങളില്‍ നിന്നുള്ള പാര്‍ട്ടി നേതാക്കള്‍ രാജി പ്രഖ്യാപിക്കുകയോ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം രാജിവച്ച രാഹുല്‍ ഗാന്ധിയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയോ ചെയ്യുന്ന സമയത്താണ് സിന്ധ്യയുടെ രാജി. അതേസമയം പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ആരെ പരിഗണിക്കുമെന്നതില്‍ പാര്‍ട്ടിയിലുള്ള ആശയക്കുഴപ്പം തുടരുകയാണ്.
പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ വര്‍ക്കിങ് കമ്മിറ്റി എന്ന് ചേരണമെന്ന് സംബന്ധിച്ച് പോലും പാര്‍ട്ടിയില്‍ ഇനിയും തീരുമാനമായിട്ടില്ല. യുവ നേതാക്കളില്‍ ഒരാളെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യം ഒരു വശത്ത് ഉയരുമ്പോള്‍, മറുവശത്ത് പരിചയസമ്പന്നരായ സുശീല്‍ കുമാര്‍ ഷിന്‍ഡെ, മല്ലികാര്‍ജുന്‍ ഖാര്‍ഖെ പോലുള്ളവരെ പരിഗണിക്കണമെന്നാണ് ആവശ്യം.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications