കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോതിരാദിത്യ സിന്ധ്യ പ്രസിഡണ്ടാകാണം; കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജി വെച്ചതിനവ് പിന്നാലെ പോസ്റ്റർ, പുതിയ അധ്യക്ഷനെ കണ്ടെത്താനാകാതെ കോൺഗ്രസ്!

Google Oneindia Malayalam News

ഭോപ്പാല്‍: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജി വെച്ച ജ്യോതിരാദിത്യ സിന്ധ്യയെ അടുത്ത പാര്‍ട്ടി പ്രസിഡന്റായി നിയമിക്കണമെന്ന് രാഹുല്‍ ഗാന്ധിയോട് അഭ്യര്‍ഥിച്ച് പോസ്റ്ററുകള്‍. പാര്‍ട്ടിയുടെ സംസ്ഥാന കമ്മറ്റി ഓഫീസിന് മുന്നില്‍ ചൊവ്വാഴ്ചയാണ് പോസ്റ്ററുകള്‍ ഉയര്‍ന്നത്.

<strong><br> അടിമുടി തളര്‍ന്ന് കോണ്‍ഗ്രസ്... രാഹുലിന്റെ രാജി, കര്‍ണാടകത്തിലെ തിരിച്ചടി; അടുത്തത് കേരളത്തില്‍?</strong>
അടിമുടി തളര്‍ന്ന് കോണ്‍ഗ്രസ്... രാഹുലിന്റെ രാജി, കര്‍ണാടകത്തിലെ തിരിച്ചടി; അടുത്തത് കേരളത്തില്‍?


''നമ്മുടെ രാജ്യത്തിന്റെ അഭിമാനവും മുതിര്‍ന്ന നേതാവുമായ ജ്യോതിരാദിത്യ സിന്ധ്യയെ പാര്‍ട്ടി പ്രസിഡന്റാക്കണമെന്ന് ബഹുമാനപ്പെട്ട രാഹുല്‍ ഗാന്ധിയോടുള്ള അഭ്യര്‍ത്ഥനയാണിത്,'' ഗാന്ധിയുടെയും സിന്ധ്യയുടെയും ഫോട്ടോകളും അടങ്ങിയ പോസ്റ്ററുകളില്‍ പറയുന്നു. മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ എല്ലാ പ്രവര്‍ത്തകര്‍ക്കും വേണ്ടിയാണ് ഈ അപ്പീല്‍. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് സ്ഥാനമൊഴിയുമെന്ന് ഞായറാഴ്ചയാണ് സിന്ധ്യ പ്രഖ്യാപിച്ചത്.

jyotiraditya-scindia

'ജനങ്ങളുടെ വിധി സ്വീകരിക്കുകയും ഉത്തരവാദിത്വവും ഏറ്റെടുത്ത് ഞാന്‍ എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വെച്ചതായി ശ്രീ രാഹുല്‍ ഗാന്ധിയെ അറിയിച്ചു. പാര്‍ട്ടിയെ സേവിക്കാന്‍ ജനറല്‍ സെക്രട്ടറി സ്ഥാനം നല്‍കിയതിന് നന്ദി അറിയിക്കുന്നു. സിന്ധ്യ ട്വീറ്റ് ചെയ്തു.ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കിഴക്കന്‍ ഉത്തര്‍പ്രദേശ് ജനറല്‍ സെക്രട്ടറിയായി നിയമിക്കപ്പെട്ട പ്രിയങ്ക ഗാന്ധി വാര്‍ദ്രയ്ക്കൊപ്പം പശ്ചിമ ഉത്തര്‍പ്രദേശ് കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായി സിന്ധ്യയെ നിയമിച്ചിരുന്നു.

നിരവധി സംസ്ഥാനങ്ങളില്‍ നിന്നുള്ള പാര്‍ട്ടി നേതാക്കള്‍ രാജി പ്രഖ്യാപിക്കുകയോ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം രാജിവച്ച രാഹുല്‍ ഗാന്ധിയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയോ ചെയ്യുന്ന സമയത്താണ് സിന്ധ്യയുടെ രാജി. അതേസമയം പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ആരെ പരിഗണിക്കുമെന്നതില്‍ പാര്‍ട്ടിയിലുള്ള ആശയക്കുഴപ്പം തുടരുകയാണ്.

പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ വര്‍ക്കിങ് കമ്മിറ്റി എന്ന് ചേരണമെന്ന് സംബന്ധിച്ച് പോലും പാര്‍ട്ടിയില്‍ ഇനിയും തീരുമാനമായിട്ടില്ല. യുവ നേതാക്കളില്‍ ഒരാളെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യം ഒരു വശത്ത് ഉയരുമ്പോള്‍, മറുവശത്ത് പരിചയസമ്പന്നരായ സുശീല്‍ കുമാര്‍ ഷിന്‍ഡെ, മല്ലികാര്‍ജുന്‍ ഖാര്‍ഖെ പോലുള്ളവരെ പരിഗണിക്കണമെന്നാണ് ആവശ്യം.

English summary
Posters in Bhopal prompting Jyotiraditya Scindia to become Congress president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X