കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസി ക്ഷേമനിധിയില്‍ മുതിര്‍ന്ന പൗരന്മാരെയും ഉള്‍പ്പെടുത്തുന്നു: പ്രവാസി കമ്മീഷന്‍ സിറ്റിംഗില്‍ തീര്‍പ്പാക്കിയത് എട്ട് പരാതികള്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: പ്രവാസിക്ഷേമനിധിയില്‍ ഇനി മുതല്‍ മുതിര്‍ന്ന പൗരന്മാരെ കൂടി ഉള്‍പ്പെടുത്താന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കുമെന്ന് പ്രവാസി കമ്മീഷന്‍ അധ്യക്ഷ റിട്ട. ജസ്റ്റിസ് പി ഭവദാസന്‍ പറഞ്ഞു. വയനാട്ടില്‍ നടന്ന പ്രവാസി കമ്മീഷന്‍ സിറ്റിംഗിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ 60 വയസിനു താഴെയുള്ള പ്രവാസികള്‍ക്കാണ് ക്ഷേമനിധിയില്‍ അംഗമാകാന്‍ അര്‍ഹത.

<strong>തിരുവനന്തപുരത്ത് കണ്ടക്ടറെ പട്ടാപ്പകൽ ബസിൽ കയറി കുത്തിയ സംഭവം ; രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ... ഇതോടെ എല്ലാ പ്രതികളും പോലീസ് വലയിലായി!!</strong>തിരുവനന്തപുരത്ത് കണ്ടക്ടറെ പട്ടാപ്പകൽ ബസിൽ കയറി കുത്തിയ സംഭവം ; രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ... ഇതോടെ എല്ലാ പ്രതികളും പോലീസ് വലയിലായി!!

കേരളത്തിലെ പ്രവാസികളില്‍ 15 ശതമാനം മാത്രമാണ് ക്ഷേമ നിധി ബോര്‍ഡില്‍ അംഗമായിട്ടുള്ളത്. വയനാട് ജില്ലയില്‍ 2000 പ്രവാസികള്‍ മാത്രമാണ് ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍. ചുരുങ്ങിയത് രണ്ടു വര്‍ഷം വിദേശത്ത് ജോലി ചെയ്തവര്‍ക്കാണ് പ്രവാസി ക്ഷേമനിധി ബോര്‍ഡില്‍ അംഗമാവാന്‍ കഴിയുക. വര്‍ഷത്തില്‍ 1200 രൂപ വീതം കുറഞ്ഞത് അഞ്ചു വര്‍ഷമെങ്കിലും അംശാദായം അടച്ചവര്‍ക്ക് അറുപതു വയസ്സിനു ശേഷം പ്രതിമാസം 2000 രൂപ ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നുണ്ട്.

Pravasi sitting

നേരിട്ടോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ അപേക്ഷിക്കാം. അതേസമയം, കല്‍പ്പറ്റ ഗവ. റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പ്രവാസി കമ്മീഷന്‍ സിറ്റിംഗില്‍ 16 പരാതികള്‍ ലഭിച്ചു. പ്രവാസി ക്ഷേമനിധി ബോര്‍ഡുമായി ബന്ധപ്പെട്ട അഞ്ച് പരാതികളും നോര്‍ക്ക റൂട്സുമായി ബന്ധപ്പെട്ട മൂന്നു പരാതികളുമടക്കം എട്ടെണ്ണം പരിഹരിച്ചു. മറ്റു പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

വിദേശ തൊഴില്‍ദായകരില്‍ നിന്നും അര്‍ഹതപ്പെട്ട ആനുകൂല്യം ലഭിക്കുന്നില്ലെന്ന രണ്ടു പരാതികളും കമ്മീഷനു മുമ്പാകെ ലഭിച്ചു. പ്രവാസികളുമായി ബന്ധപ്പെട്ട് കോടതികളുടെ പരിഗണനയിലുളളതും കെട്ടിക്കിടക്കുന്നതുമായ കേസുകള്‍ കണ്ടെത്തി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ അദാലത്ത് വഴി ശ്രമിക്കുമെന്നും കമ്മീഷന്‍ ചെയര്‍മാന്‍ വ്യക്തമാക്കി. വിദേശത്തു നിന്നും ജോലി ഉപേക്ഷിച്ച് തിരിച്ചെത്തിയ നോര്‍ക്കയില്‍ അംഗത്വമുള്ളവര്‍ക്ക് വായ്പാ സബ്സിഡിയും നോര്‍ക്ക നല്‍കുന്നുണ്ട്.

തിരഞ്ഞെടുത്ത ബാങ്കുകള്‍ വഴിയും സ്ഥാപനങ്ങള്‍ വഴിയുമാണ് വായ്പ ലഭ്യമാക്കുന്നത്. 10 ലക്ഷം രൂപയ്ക്ക് ഒന്നര ലക്ഷം രൂപവരെയാണ് നിലവില്‍ നോര്‍ക്ക സബ്സിഡി നല്‍കുന്നത്. വീട്ടുജോലി, നഴ്സിങ് തൊഴില്‍മേഖലയിലെ അഭിമുഖങ്ങളില്‍ ജോബ്സ്നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്താല്‍ പങ്കെടുക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. സിറ്റിങില്‍ കമ്മീഷന്‍ അംഗം ആസാദ് തിരൂര്‍, മെമ്പര്‍ സെക്രട്ടറി എച്ച്. നിസാര്‍, അസിസ്റ്റന്റ് സെക്രട്ടറി എന്‍. മധുസൂദനന്‍ പിള്ള, നോര്‍ക്ക റൂട്സ് പ്രതിനിധി ബി. ബാബുരാജന്‍, പ്രവാസി ക്ഷേമനിധി പ്രതിനിധി കെ. രാഗേഷ്, വിവിധ പ്രവാസി സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
Pravasi commission sitting in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X