മുന്നറിയിപ്പോടെ അതിഥിയായി പൃഥ്വിരാജ്
അപ്രതീക്ഷിതമായിട്ടാണ് അയാള്‍ അഞ്ജലിയെ പെണ്ണുകാണാന്‍ വരുന്നത്. അഞ്ജലി അറക്കല്‍ എന്ന ഫ്രീലാന്‍സ് ജേര്ണലിസ്റ്റിനെ പെണ്ണുകാണാന്‍ വരുന്ന അമേരിക്കന്‍ പയ്യനെ കണ്ട് തിയറ്ററിലുള്ളവരെല്ലാം ഒന്നു ഞെട്ടി. അത് മറ്റാരുമായിരുന്നില്ല, മലയാളത്തിന്റെ ഭാവി സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജ് തന്നെ.
മമ്മൂട്ടിയെ നായകനാക്കി വേണു സംവിധാനം ചെയ്ത മുന്നറിയിപ്പില്‍ അതിഥി താരമായി വന്നു കയ്യടി നേടുകയാണ് പൃഥ്വിരാജ്. മുന്‍പും ഇതേപോലെ പല സിനിമകളിലും അതിഥി താരമായി പൃഥ്വി എത്തിയിട്ടുണ്ടെങ്കിലും ഇതേപോലെ വളരെ സരസനായ ഒരാളായിട്ടായിരുന്നില്ല. ബാബുരാജ് സംവിധാനം ചെയ്ത മനുഷ്യമൃഗത്തില്‍ പൊലീസ് ഓഫിസറായിട്ടായിരുന്നു. ലാല്‍ജോസിന്റെ അച്ഛനുറങ്ങാത്ത വീടിലും പൃഥിരാജ് അതിഥി താരമായി വന്നിരുന്നു. അതേപോലെ ഒരുവന് എന്ന ചിത്രത്തില്‍ പൊലീസ് ഓഫിസറായി അതിഥി വേഷത്തില്‍ അഭിനയിച്ചിരുന്നു.

ഒട്ടേറെ ചിത്രങ്ങളില്‍ പൃഥ്വി നായകനായി അഭിനയിച്ചുകൊണ്ടിരിക്കെയാണ് മുന്നറിയിപ്പില്‍ ചെറിയൊരു വേഷം ചെയ്യാന്‍ എത്തിയത്. നിര്‍മാതാവായ രഞ്ജിത്തുമായുള്ള അടുപ്പം കൊണ്ടാണ് പൃഥ്വി ഈയൊരു വേഷം ചെയ്തത്. മുന്നറിയിപ്പിന്റെ പരസ്യങ്ങളിലൊന്നും പൃഥ്വിരാജ് ഇല്ലായിരുന്നു. സിനിമ കാണാനെത്തുന്നവരെ അത്ഭുതപ്പെടുത്താന്‍ വേണ്ടി ഒളിപ്പിച്ചുവയ്ക്കുകയായിരുന്നു ഈകാര്യം. സിനിമയുടെ തുടക്കത്തില്‍ പൃഥ്വിരാജിന് നന്ദി എഴുതി കാണിക്കുന്നുണ്ടെങ്കിലും പൃഥ്വി സിനിമയിലുള്ളകാര്യം ആര്‍ക്കും അറിയില്ലായിരുന്നു.
അടുത്തിടെ ഇതേപോലെ അതിഥിയായി വന്ന് കയ്യടി നേടിയത് നിവിന്‍പോളിയായിരുന്നു. ലാല്‍ജോസ് സംവിധാന ംചെയ്ത വിക്രമാദിത്യനിലാണ് നിവിന്‍പോളി അതിഥിതാരമായി അഭിനയിച്ചത്. ഇപ്പോള്‍ പൃഥ്വിയും അതിഥിയായി വന്നു കയ്യടി നേടുന്നു. മുന്‍പ് ഷാജി കൈലാസ് സംവിധാനം ചെയത് നരസിംഹത്തില്‍ മമ്മൂട്ടി അതിഥി താരമായി അഭിനയിക്കുന്ന കാര്യം സിനിമ റിലീസ് ചെയ്യുന്നതുവരെ പുറത്തുവിട്ടിരുന്നില്ല. സിനിമ കാണുമ്പോഴാണ് മമ്മൂട്ടിയെ കാണുന്നതും പ്രേക്ഷകര്‍ ഞെട്ടുന്നതും. സിനിമ റിലീസ് ചെയ്ത് രണ്ടാഴ്ച കഴിഞ്ഞ ശേഷമാണ് മമ്മൂട്ടിയുടെ ഫോട്ടോ വച്ച് പോസ്റ്റര്‍ ഒട്ടിച്ചതും. ഈ ചിത്രത്തിന്റെ തുടര്‍ പോസ്റ്ററുകളില്‍ പൃഥ്വിയെ പ്രതീക്ഷിക്കാം.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications