കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മ്യൂസിക്കലിയുടെ ആസ്തി ഏറ്റെടുക്കല്‍; ചൈനീസ് ആപ്പ് ടിക് ടോക്കിനെതിരെ അന്വേഷണവുമായി യുഎസ്

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: യുഎസ് സോഷ്യല്‍മീഡിയ ആപ്പായ മ്യൂസിക്കലിയുടെ ഒരു ബില്യണ്‍ ഡോളറിന്റെ ആസ്തികള്‍ ടിക്ക് ടോക്ക് ഏറ്റെടുത്തതില്‍ അന്വേഷണം നടത്താന്‍ അമേരിക്കന്‍ സര്‍ക്കാര്‍. ടിക് ടോക്ക് ഉടമ ബീജിഗ് ബൈറ്റ് ഡാന്‍സ് ടെക്‌നോളജി കോയെ കുറിച്ചുള്ള അന്വേഷണം യുഎസ് സര്‍ക്കാര്‍ ആരംഭിച്ചു. രണ്ട് വര്‍ഷം മുമ്പാണ് കമ്പനി ഒരു ബില്യണ്‍ ഡോളറിന്റെ ആസ്തികളുടെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയത്. ഏറ്റെടുക്കലില്‍ അന്വേഷണം ആവശ്യപ്പെട്ട് യുഎസിലെ നിയമനിര്‍മ്മാതാക്കള്‍ രംഗത്തെത്തിയതിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ ഉത്തരവ്.

tiktalkus-1

യുഎസ് സെനറ്റ് ന്യൂനപക്ഷ നേതാവ് ചക് ഷുമറും സെനറ്റര്‍ ടോം കോട്ടനും വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ രഹസ്യാന്വേഷണ വിഭാഗം ആക്ടിംഗ് ഡയറക്ടര്‍ ജോസഫ് മക്‌ഗൈറിന് കഴിഞ്ഞയാഴ്ച കത്തയച്ചിരുന്നു. ടിക്ക് ടോക്കിന്റെ ഉപയോക്തൃ ഡാറ്റ ശേഖരണത്തെക്കുറിച്ചും, യുഎസ് ഉപയോക്താക്കള്‍ കാണുന്ന ഉള്ളടക്കം ചൈന സെന്‍സര്‍ ചെയ്യുന്നുണ്ടോയെന്ന കാര്യത്തിലും ആശങ്കയുണ്ടെന്ന് കത്തില്‍ പറയുന്നു. വിദേശ സ്വാധീനത്തിലുള്ള ക്യാംപെയ്‌നുകള്‍ ടിക് ടോക്കിനെ ലക്ഷ്യമിടാന്‍ സാധ്യതയുണ്ടെന്നും അവര്‍ കത്തില്‍ കൂട്ടിച്ചേര്‍ത്തു. യുഎസ് ഉപയോക്തൃ ഡാറ്റ അമേരിക്കയില്‍ സംഭരിച്ചിട്ടുണ്ടെന്ന് കമ്പനി പറഞ്ഞെങ്കിലും ചൈനീസ് നിയമങ്ങളാണ് ബൈറ്റ്ഡാന്‍സ് നിയന്ത്രിക്കുന്നതെന്ന് സെനറ്റര്‍മാര്‍ അഭിപ്രായപ്പെട്ടു.

ഇതിനെ തുടര്‍ന്ന് വിദേശ ഏറ്റെടുക്കലുകളുടെ അപകട സാധ്യതകള്‍ അവലോകനം ചെയ്യുന്ന യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ വിദേശ നിക്ഷേപ സമിതി (സി.എഫ്.ഐ.യു.എസ്്), മ്യൂസിക്കലി കരാര്‍ അവലോകനം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മ്യൂസിക്കലി ഏറ്റെടുക്കുമ്പോള്‍ ടിക്ക് ടോക്ക് സി.എഫ്.ഐ.യു.എസില്‍ നിന്ന് അനുമതി തേടിയിട്ടില്ല. ഇക്കാര്യവും യുഎസ് സുരക്ഷാ പാനല്‍ അന്വേഷിക്കും. സ്വന്തമാക്കിയ മ്യൂസിക്കലി ആസ്തികള്‍ തിരിച്ചു നല്‍കുന്നത് ഒഴിവാക്കാന്‍ സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ച് സി.എഫ്.ഐ.യു.എസ് ടിക് ടോക്കുമായി ചര്‍ച്ച നടത്തിവരികയാണ്. എന്നാല്‍ സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തു വിടാനാകില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. സി.എഫ്.ഐ.യു.എസില്‍ സമര്‍പ്പിച്ച വിവരങ്ങള്‍ നിയമപ്രകാരം പുറത്തു വിടാനാകില്ല.

അന്വേഷണ ഉത്തരവിനെ സ്വാഗതം ചെയ്ത ഷുമേര്‍ ടിക് ടോക്ക് പോലുള്ള ആപ്ലിക്കേഷനുകള്‍ ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്ക് ഗുരുതരമായ അപകടസാധ്യതകള്‍ സൃഷ്ടിച്ചേക്കാമെന്നും അതിനാല്‍ കൂടുതല്‍ പരിശോധന ആവശ്യമാണെന്ന തങ്ങളുടെ ആശങ്ക കണക്കിലെടുത്ത സര്‍ക്കാരിന് നന്ദിയും പറഞ്ഞു. പ്രത്യേക ഇഫക്റ്റുകള്‍ ഉപയോഗിച്ച് ഹ്രസ്വ വീഡിയോകള്‍ സൃഷ്ടിക്കാനും പങ്കിടാനും ഉപയോക്താക്കളെ സഹായിക്കുന്ന ആപ്പാണ് ടിക് ടോക്ക്.വാഷിംഗ്ടണിനും ബീജിംഗിനും ഇടയില്‍ വാണിജ്യ-സാങ്കേതിക കൈമാറ്റങ്ങളെച്ചൊല്ലി പിരിമുറുക്കങ്ങള്‍ ഉയര്‍ന്ന് വരുന്നതിനിടയിലും യുഎസിലെ കൗമാരക്കാര്‍ക്കിടയില്‍ ടിക്ക് ടോക്ക് വന്‍ പ്രചാരം നേടിയിട്ടുണ്ട്. അമേരിക്കയിലെ ടിക്ക് ടോക്കിന്റെ പ്രതിമാസ സജീവ ഉപയോക്താക്കള്‍ 26.5 ദശലക്ഷമാണ്. ഇവയില്‍ 60%വും 16നും 24നും ഇടയില്‍ പ്രായമുള്ളവരാണെന്ന് കമ്പനി അറിയിച്ചു.

English summary
Property acquisition of musically; US launches investigation into Chinese App Tik-Talk
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X