മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പിഎസ് സി ചെയര്‍മാന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച്; അമ്പതോളം പേർക്കെതിരെ പോലീസ് കേസ്

  • By Desk
Google Oneindia Malayalam News

മലപ്പുറം: മലപ്പുറം പെരുമ്പടപ്പിലെ പിഎസ്സി ചെയര്‍മാന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ 50പേര്‍ക്കെതിരെ പോലീസ് കേസ്. പിഎസ്സിയെ രാഷ്ര്ടീയ വല്‍ക്കരിച്ചെന്നാരോപിച്ച് പിഎസ്സി ചെയര്‍മാന്‍ അഡ്വ.എംകെ സക്കീര്‍ രാജി വക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയുമാണ് പെരുമ്പടപ്പിലെ സക്കീറിന്റെ വസതിയിലേക്കു ചൊവ്വാഴ്ച്ച മാര്‍ച്ച് നടത്തിയത് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടാകുകയും ചെയ്തു.

<strong>സിദ്ദുവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ എല്‍ഐഎഫ്.... നിബന്ധന ഇങ്ങനെ, അമരീന്ദറിന് വെല്ലുവിളി</strong>സിദ്ദുവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ എല്‍ഐഎഫ്.... നിബന്ധന ഇങ്ങനെ, അമരീന്ദറിന് വെല്ലുവിളി

യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് 20 പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും, 35 പേര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. യുവമോര്‍ച്ചാമാര്‍ച്ചില്‍പത്ത് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും, പതിനഞ്ചുപേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.ഇരുവിഭാഗങ്ങളിലുമായി 50പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

Protest

പോലീസ് ലാത്തി ചാര്‍ജില്‍ പത്തിലധികം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.പി.എസ്.സി.യെ രാഷ്ര്ടീയ വല്‍ക്കരിച്ചെന്നാരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പെരുമ്പടപ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പെരുമ്പടപ്പിലെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. പുത്തന്‍പള്ളി സെന്ററില്‍ നിന്നാരംഭിച്ച മാര്‍ച്ച് പെരുമ്പടപ്പിലെ പി.എസ്.സി.ചെയര്‍മാന്റെ വീടിന് മീറ്ററുകള്‍ക്ക് മുന്നില്‍ വെച്ച് പോലീസ് തടഞ്ഞു.

ഏറെ നേരം പോലീസും, പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സിദ്ദിഖ് പന്താവൂര്‍ ഉദ്ഘാടനം ചെയ്തു. പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ എന്നത് പിണറായി സര്‍വ്വീസ് കമ്മീഷനായി മാറിയെന്നും, വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയവര്‍ക്ക് കൂട്ടുനിന്ന പി.എസ്.സി.ചെയര്‍മാന്‍ രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ പി.എസ്.സി.ചെയര്‍മാന്റെ വീടിനു മുന്നിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുടലെടുത്തത്.

ഇതോടെ പോലീസ് ലാത്തി വീശുകയും, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പിന്നീട് പ്രതിഷേധിച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് പോലീസ് വാഹനത്തിലേക്ക് നീക്കിയെങ്കിലും, മറ്റു പ്രവര്‍ത്തകര്‍ വാഹനത്തിന് മുന്നില്‍ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി.ഇതോടെ ഇവരെയും, അറസ്റ്റ് ചെയ്ത് മറ്റൊരു വാഹനത്തിലേക്ക് മാറ്റി. പ്രതിഷേധ മാര്‍ച്ചില്‍ മുനീര്‍ മാറഞ്ചേരി അധ്യക്ഷത വഹിച്ചു.എ.എം.രോഹിത്, ഇ.പി.രാജീവ്, പി.റംഷാദ്, മുസ്തഫ വടമുക്ക്, ഷിജില്‍ മുക്കാല, റാസില്‍ പെരുമ്പടപ്പ്, കെ.പി.റസാഖ്, ഹാരിസ് ആമയം എന്നിവര്‍ പ്രസംഗിച്ചു.

പൊന്നാനി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.പുത്തന്‍പള്ളി സെന്ററില്‍ നിന്നാരംഭിച്ച മാര്‍ച്ച് പി.എസ്.സി.ചെയര്‍മാന്റെ വീടിനു മുന്നില്‍ പോലീസ് തടഞ്ഞു.ഏറേനേരം യുവമോര്‍ച്ച പ്രവര്‍ത്തകരും,പോലീസും തമ്മില്‍ ഉന്തും, തള്ളുമുണ്ടായി. തുടര്‍ന്ന് പ്രതിഷേധിച്ച സംസ്ഥാന സെക്രട്ടറിയുള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. അര്‍ഹരായ നിരവധി പേര്‍ പി.എസ്.സി റാങ്ക് ലിസ്റ്റിന് പുറത്ത് നില്‍ക്കുമ്പോള്‍, അനര്‍ഹരായ എസ്.എഫ്.ഐ.പ്രവര്‍ത്തകര്‍ക്ക് പി.എസ്.സി.ചെയര്‍മാനുള്‍പ്പെടെയുള്ളവര്‍ ഒത്താശ ചെയ്യുകയാണെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു.സംസ്ഥാന സമിതിയംഗം അജി തോമസ്, ജില്ലാ പ്രസിഡന്റ് രതീഷ്, അനില്‍കുമാര്‍, അനീഷ്, രതീഷ് കാക്കൊള്ളി, കെ.പി.മണികണ്ഠന്‍, കെ.പി.രാഹുല്‍ പ്രസംഗിച്ചു.

Malappuram
English summary
Protest march to PSC chairman's residence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X