കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂനെയില്‍ നാലു വയസ്സുകാരന്‍ കുഴല്‍ക്കിണറില്‍ വീണു;രക്ഷാപ്രവര്‍ത്തനം തുടരുന്നു

  • By Pratheeksha
Google Oneindia Malayalam News

പൂനെ; പൂനെ ഷിരൂര്‍ താലൂക്കിലെ ഗ്രാമത്തില്‍ കളിക്കുന്നതിനിടെ നാലു വയസ്സുകാരന്‍ കുഴല്‍ക്കിണറില്‍ വീണു. കുട്ടിയെ
പുറത്തെടുക്കുന്നതിനുളള രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. കഴിഞ്ഞ ദിവസമാണ് കുട്ടി 200 അടി താഴ്ച്ചയുളള കുഴല്‍ക്കിണറില്‍ വീണത്. തറനിരപ്പില്‍ നിന്നും 20 അടി താഴ്ച്ചയില്‍ കുടുങ്ങിയ കുട്ടി പ്രതികരിക്കുന്നതായി അധികൃതര്‍ അറിയിച്ചു.കുഴല്‍ക്കിണറിനു സമാന്തരമായി മറ്റൊരു കുഴിയെടുത്ത് കുട്ടിയെ രക്ഷിക്കാനുളള ശ്രമമാണ് നടന്നു വരുന്നത്.കുഴല്‍ക്കിണറിലേയ്ക്ക് ഓക്‌സിജന്‍ പമ്പു ചെയ്യുന്നുണ്ട്.സമാന്തരമായി കുഴിയെടുക്കണമെങ്കില്‍ കുറഞ്ഞത് ആറു മണിക്കൂറെങ്കിലും വേണം.

borewell

ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കുട്ടി വീടിനടുത്ത കുഴല്‍ക്കിണറില്‍ വീണത്. 1.30 ഓടെ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തുകയായിരുന്നു. കര്‍ണാടകയില്‍ ദക്ഷിണ കന്നട ജില്ലയിലെ മൂഡബിദ്രിയിലും കഴിഞ്ഞ ദിവസം സമാന സംഭവം നടന്നിരുന്നു. 45 കാരിയായ യുവതി 60 അടി താഴ്ച്ചയുളള ആള്‍മറയില്ലാത്ത കിണറിലേയ്ക്ക് വഴുതി വീഴുകയായിരുന്നു. രക്ഷാപ്രവര്‍ത്തകരുടെ സമയോചിത ഇടപെടല്‍ മൂലം യുവതി രക്ഷപ്പെട്ടു.

English summary
A four-year-old boy accidentally fell into a 200-feet deep open borewell on Saturday at a village in Shirur taluka of Pune even as rescue operation was on to pull him out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X