മോദിയ്ക്ക് കത്തെഴുതി;ശസ്ത്രക്രിയ കഴിഞ്ഞു,വൈശാലിയിനി ജീവിതത്തിലേയ്ക്ക്
പൂനെ:ആറു വയസ്സുകാരി വൈശാലി അത്രയും സങ്കടത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തയച്ചത്. ഹൃദയത്തില്‍ ദ്വാരംകണ്ടെത്തിയതിനെ തുടര്‍ന്ന് മരണത്തിന്റെ വക്കിലാണെന്നും ശസ്ത്രക്രിയ നടത്താന്‍ പണമില്ലെന്നുമായിരുന്നു ആ കത്തിന്റെ ഉള്ളടക്കം. കത്ത് ലഭിച്ച പ്രധാനമന്ത്രിയുടെ ഓഫീസ് അധികൃതര്‍ പൂനെ ജില്ലാ അഡ്മിനിസ്ട്രഷന്‍ വിഭാഗവുമായി ബന്ധപ്പെട്ട് നടപടിയെടുക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. കത്തയച്ച് ഒരാഴ്ച്ചക്കുള്ളില്‍ തികച്ചു സൗജന്യമായാണ് വൈശാലിയുടെ ശസ്തക്രിയ നടന്നത്.
കഴിഞ്ഞ വര്‍ഷമാണ് വൈശാലിയ്ക്ക് ഹൃദയ സംബന്ധമായ അസുഖമുണ്ടെന്ന് കണ്ടെത്തിയത്. സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബം ചികിത്സക്കായി വളരെ കഷ്ടപ്പെട്ടിരുന്നു. കുട്ടിയുടെ സൈക്കിളടക്കം വിറ്റാണ് മരുന്നിനുളള പണം കണ്ടെത്തിയിരുന്നത്. കുട്ടിയുടെ ജീവന്‍ നിലനിര്‍ത്താന്‍ അടിയന്തിര ശസ്ത്രക്രിയ വേണമെന്നു നിര്‍ദ്ദേശിച്ചപ്പോഴാണ് കുടുംബം പ്രതിസന്ധിയിലായത്.

ശസ്ത്രക്രിയക്കു മൂന്നു ലക്ഷത്തോളം രൂപ വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. തുടര്‍ന്നാണ് പ്രധാനമന്ത്രിയ്ക്ക് കത്തെഴുതാന്‍ തീരുമാനിച്ചത്. വൈശാലി തന്നെയാണ് സ്വന്തം കൈയ്യക്ഷരത്തില്‍ പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയത്. ശസ്ത്രക്രിയയ്ക്കു ശേഷം ജീവിതത്തിലേക്കു മടങ്ങിയിരിക്കുകയാണ് വൈശാലി .












Click it and Unblock the Notifications