നിരക്ക് വര്‍ധനയ്ക്കിടെ പുതിയ ഓള് ഇന്‍ വണ്‍ പ്ലാന്‍ പുറത്തിറക്കി റിലയന്‍സ് ജിയോ
ദില്ലി: ടെലികോം മേഖലയിലെ ഉയര്‍ന്ന താരിഫ് നിരക്കുകള്ക്കിടെ പുതിയ ഓള്-ഇന്‍-വണ്‍ പ്ലാനുകള്‍ പ്രഖ്യാപിച്ച് പ്രമുഖ മൊബൈല്‍ സേവന ദാതാക്കളായ റിലയന്‍സ് ജിയോ. 199 രൂപയാണ് ഏറ്റവും ചിലവ് കുറഞ്ഞ പ്ലാനിന് ജിയോ ഈടാക്കുന്നത്. അതേസമയം ഏറ്റവും വിലയേറിയ പ്ലാനിന് 2,199 രൂപ ചിലവ് വരും. പുതുക്കിയ പ്ലാനുകള്‍ 2019 ഡിസംബര്‍ 6 മുതല്‍ പ്രാബല്യത്തില്‍ വരും.

അതായത് 28 ദിവസം കാലാവധിയുള്ള പ്ലാനുകള്‍ മുതല്‍ 365 ദിവസം കാലാവധിയുള്ള പ്ലാനുകള്‍ വരെ ജിയോ നല്കുന്നു. പഴയ പ്ലാനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയ പ്ലാനുകള്‍ക്കായി 40 ശതമാനം അധിക തുക നല്‍കേണ്ടി വരുമെങ്കിലും 300 ശതമാനം കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുമെന്നാണ് കമ്പനി വാഗ്ദാനം.
199 രൂപയുടെ പ്ലാനിന് പ്രതിദിനം 1.5 ജിബി ഡാറ്റ, ജിയോയില്‍ നിന്നും ജിയോയിലേക്ക് പരിധിയില്ലാത്ത കോളുകള്‍, മറ്റുള്ള നെറ്റ് വര്‍ക്കിലേക്ക് 1000 മിനിറ്റ് സൗജന്യ കോളുകള്‍ എന്നിവ ലഭിക്കും. 28 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി. ദിവസേന 2 ജിബി സൗജന്യമായി നല്കുന്ന 249 രൂപയുടെ പ്ലാനും ദിവസേന 23 ജിബി നല്കുന്ന 349 രൂപയുടെ പ്ലാനും 28 ദിവസത്തെ കാലാവധിയില്‍ ലഭിക്കും.
2 മാസം കാലാവധി ലഭിക്കുന്ന പ്ലാനുകള്‍ 399 രൂപയ്ക്കാണ് ആരംഭിക്കുക. ഈ പ്ലാന്‍ പ്രകാരം പ്രതിദിനം 1.5 ജിബി, ജിയോയില്‍ നിന്നും ജിയോയിലേക്ക് പരിധിയില്ലാത്ത കോളുകള്‍, മറ്റു നെറ്റ് വര്‍ക്കുകളിലേക്ക് 2000 മിനിറ്റ് സൗജന്യ കോളുകള്‍ എന്നിവ കമ്പനി വാഗ്ദാനം ചെയ്യുന്നു. പ്രതിദിനം 2 ജിബിക്കൊപ്പം 339 രൂപയുടെ അതേ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന 449 രൂപയുടെ പ്ലാനും ജിയോയിലുണ്ട്.
84 ദിവസത്തെ കാലാവധിയില്‍ 2 തരം ജിയോ ഓള്-ഇന്‍-വണ്‍ പ്ലാനുകള്‍ ലഭ്യമാണ്. ജിയോയില്‍ നിന്നും ജിയോയിലേക്ക് പരിധിയില്ലാത്ത കോളുകള്‍, ജിയോ ഇതര മൊബൈല്‍ നമ്പറുകളിലേക്ക് 3,000 സൗജന്യ കോളുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. അതേസമയം 555 രൂപയുടെ പ്ലാന്‍ പ്രതിദിനം 1.5 ജിബി ഡാറ്റയും 599 രൂപയുടെ പ്ലാന്‍ പ്രതിദിനം 2 ജിബി ഡാറ്റയും വാഗ്ദാനം ചെയ്യുന്നു.
ജിയോയുടെ വാര്‍ഷിക പ്രീപെയ്ഡ് പ്ലാനിന് 2,199 രൂപയാണ് ഈടാക്കുന്നത്. ഈ പ്ലാനിന് 12 മാസത്തെ കാലാവധിയുണ്ട്. ദിവസവും 1.5 ജിബി ഡാറ്റ, പരിധിയില്ലാത്ത ജിയോ-ടു-ജിയോ കോളുകള്‍, ജിയോ ഇതര മൊബൈല്‍ നമ്പറുകളിലേക്ക് 12,000 സൗജന്യ കോളുകള്‍ എന്നിവ ഈ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications