പ്രതീക്ഷിച്ചത് സംഭവിച്ചില്ല, റിലയന്‍സ് ജിയോയ്ക്ക് പച്ചക്കൊടി; പുതിയ ഓഫറുകള്‍ ഉടന്‍!!
ദില്ലി: റിലയന്‍സ് ജിയോ സേവനങ്ങള്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയതിന് പിന്നാലെ ജിയോ ഓഫറുകളിലും മാറ്റം. ജിയോയുടെ അണ്‍ലിമിറ്റഡ് ഡാറ്റാ പാക്കും വോയ്സ് കോള്‍ സര്‍വ്വീസും തുടരാമെന്നാണ് ട്രായ് വ്യക്തമാക്കിയിട്ടുള്ളത്. ഇതോടെ ജിയോ നിലവില്‍ നല്കി വരുന്ന ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ താരിഫ് പ്ലാന്‍ 2017 മാര്‍ച്ച് , 2വരെ ലഭ്യമാകും.
ഹാപ്പി ന്യൂ ഇയര്‍ ഓഫറുകള്‍ അവസാനിക്കുന്നതോടെ ജൂണ്‍ 30വരെ നീണ്ടുനില്‍ക്കുന്ന പുതിയ പ്ലാന്‍ ആരംഭിക്കാനുള്ള നീക്കത്തിലാണ് റിലയന്‍സ്. സൗജന്യമായി 100 ജിബി ഡാറ്റയും വോയ്സ് കോളുമാണ് നല്‍കുകയെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. വോയ്സ് കോളുകളും സൗജന്യമായിരിക്കും. ഇതിന് പുറമേ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനവും കമ്പനി കൊണ്ടുവരും. മൈ ജിയോ ഔട്ട്ലെറ്റുകള് വഴി രാജ്യത്തെങ്ങും ജിയോയിലേയ്ക്ക് പോര്‍ട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കുകയാണ് നീക്കം.

ജിയോയുടെ താരിഫ് പ്ലാനുകള്‍ ട്രായിയുടെ ചട്ടങ്ങള്‍ ലംഘിക്കുന്നില്ലെന്നും അറ്റോണി ജനറല്‍ മുകുള്‍ റോഹ്ത്തഗി നേരത്തെ ട്രായിയെ അറിയിച്ചിരുന്നു. ട്രായിയുടെ ക്ലീന്‍ ചിറ്റ് ലഭിച്ചതോടെ അനിശ്ചിതത്വത്തില്‍ കഴിഞ്ഞിരുന്ന ജിയോ താരിഫ് പ്ലാനുകള്‍ നിര്‍ബാധം തുടരാന്‍ കഴിയും.
പ്രമോഷണല്‍ ഓഫറിന് 90 ദിവസത്തിലധികം നല്‍കുന്നതിനെതിരെയാണ് ഐഡിയ, എയര്‍ടെല്‍ എന്നീ ടെലികോം സേവന ദാതാക്കള്‍ പരാതിയുമായി ടെലികോം തര്‍ക്കപരിഹാര സമിതിയെ സമീപിച്ചത്. രണ്ട് കമ്പനികളുടെ പരാതി കണക്കിലെടുത്ത് പരാതിയില്‍ വാദം കേള്‍ക്കാന്‍ ഫെബ്രുവരി ഒന്നിലേയ്ക്ക് മാറ്റിവയ്്ക്കുകയായിരുന്നു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications