റിയോ ഒളിംപിക്സ്; പെയ്സ്-ബൊപ്പണ്ണ സഖ്യം ഞെട്ടിക്കുന്ന തോല്‍വിയോടെ പുറത്ത്
റിയോ: ഒളിംപിക്സില്‍ ഇന്ത്യയ്ക്ക് ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന പുരുഷന്മാരുടെ ടെന്നീസ് ഡബിള്‍സില്‍ ലിയാന്‍ഡര്‍ പെയ്സ് ബൊപ്പണ്ണ സഖ്യം ആദ്യ മത്സരത്തില്‍ തന്നെ തോറ്റു പുറത്തായി. പോളണ്ടിന്റെ ലുക്കാസ് കുബോട്ട്- മാര്സിന് മാറ്റ്കോവിസ്കി സഖ്യത്തോട് 4-6, 6-7(6) എന്ന സ്കോറിനാണ് ഇന്ത്യന്‍ സഖ്യം തോല്‍വി സമ്മതിച്ചത്.
പ്രൊഫഷണല്‍ ടെന്നീസില്‍ മിന്നുന്ന പ്രകടനം കാഴ്ചവെക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ ആദ്യ സെറ്റ് 32 മിനിറ്റിനുള്ളില്‍ അടിയറവ് പറഞ്ഞു. രണ്ടാം സെറ്റില്‍ ട്രൈബ്രേക്കറിലേക്ക് കടന്നെങ്കിലും ഇന്ത്യന്‍ സഖ്യത്തിന് കളിയിലേക്ക് തിരിച്ചുവരാന്‍ കഴിഞ്ഞില്ല. ഏറെ പ്രതീക്ഷ പുലര്‍ത്തിയിരുന്ന ഇനത്തില്‍ ആദ്യദിനം തന്നെ തോറ്റതോടെ ഇന്ത്യന്‍ ക്യാമ്പില്‍ നിരാശ പടര്‍ന്നു.
ഒളിംപിക്സില്‍ പെയ്സ് ബൊപ്പണ്ണ സഖ്യം പങ്കാളികളായതുതന്നെ ഏറെ വിവാദത്തിനുശേഷമായിരുന്നു. പെയ്സിനൊപ്പം കളിക്കാന്‍ താല്പര്യമില്ലാത്ത ബൊപ്പണ്ണ പരസ്യമായി പറഞ്ഞിരുന്നു. എന്നാല്‍ ഗ്രാന്സ്ലാം ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരങ്ങള്‍ ഒരുമിച്ചു കളിച്ചാല്‍ ഇന്ത്യയക്ക് മെഡല്‍ സാധ്യതയുണ്ടെന്നായിരുന്നു ഇന്ത്യന്‍ ടെന്നീസ് അസോസിയേഷന്റെ തീരുമാനം.
റിയോയിലെത്തിയിട്ടും ഭിന്നത തുടര്‍ന്ന ഇരുവരും ഒളിംപിക്സ് വില്ലേജില്‍ മുറി പങ്കിടാന്‍ വിസമ്മതിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ആദ്യ റൗണ്ടില്‍ ഇന്ത്യന്‍ ജോഡി പുറത്തായതോടെ ഇതുസംബന്ധിച്ച വിവാദം തുടരാനാണ് സാധ്യത.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം












Click it and Unblock the Notifications