വേനലവധിയുടെ വിരസതയകറ്റി ആര്‍ എസ് സി 'വേനല്‍ മഴ'
ദുബായ് : വേനലവധിയുടെ വിരസതയകറ്റി വിദ്യാര്‍ത്ഥികളില്‍ അറിവും ആസ്വാദനവും നല്‍കി രിസാല സ്റ്റഡി സര്‍ക്കിള്‍ സംഘടിപ്പിക്കുന്ന 'വേനല്‍ മഴ' യു എ ഇയിലെ ആറു സോണുകളില്‍ സമാപിച്ചു. വിദ്യാര്‍ഥികളിലെ സാമുഹിക സൗഹൃദവും പഠനതല്‍പരതയും സ്വഭാവ രൂപീകരണവും ലക്ഷ്യം വെച്ചാണ് ആര്‍ എസ് സി 'വേനല്‍ മഴ' സമ്മര്‍ ക്യാമ്പ് സംഘടിപ്പിച്ചത്.

ദുബായ്, അജ്മാന്‍, അല്‍ഐന്‍, റാസല്‍ഖൈമ, ഫൂജൈറ, ഉമ്മുല്‍ ഖുവൈന്‍ എന്നിവിടങ്ങളില്‍ നടന്ന 'വേനല്‍ മഴ' വിദ്യാര്‍ഥികളുടെ പങ്കാളിത്തവും വൈവിധ്യവും കൊണ്ട് ശ്രദ്ധേയമായി. താജുദ്ദീന്‍ വെളിമുക്ക്, മുനീര്‍ മാട്ടുല്‍, നൗഫല്‍ കരുവഞ്ചാല്‍, ഫൈസല്‍ ബൂഖാരി, ആരിഫ് കുമ്പള, ശഫീഖ് നിസാമി, എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. പഠനങ്ങളും, വിനോദങ്ങളും കലര്‍ന്ന വേനല്‍ മഴ ആര്‍ എസ് സി സോണ്‍ സ്റ്റൂഡന്റ്‌സ് സമിതികളാണ് സംഘടിപ്പിച്ചത്, അബൂദാബി, ഷാര്‍ജ, ദൈദ് എന്നി സോണുകളില്‍ അടുത്ത ആഴ്ച്ചകളില്‍ നടക്കും.












Click it and Unblock the Notifications