സെയ്ഫ് അലി ഖാന്റെ മകളും പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ചെറുമകനും തമ്മില്‍?
മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ മകളും പ്രമുഖ കോണ്‍ഗ്രസ് നേതാവും നേതാവും മുന്‍ കേന്ദ്രമന്ത്രിമന്ത്രിയുമായ സുശീല്‍ കുമാര്‍ ഷിന്‍ഡേയുടെ ചെറുമകനും തമ്മില്‍ പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ട്. സെയ്ഫ് അലി ഖാന്റെ ആദ്യ ഭാര്യയിലെ മകള്‍ സാറാ ഖാനും ഷിന്‍ഡെയും ചെറുമകന്‍ വീര്‍ പഹാരിയയും പല സ്ഥലങ്ങളിലും ചുറ്റിത്തിരിയുന്നത് പതിവാണെന്ന് ബോളിവുഡ് ഗോസിപ്പ് കോളങ്ങള്‍ പറയുന്നു.
ബോളിവുഡിലെ പ്രമുഖരുടെ പാര്‍ട്ടിക്കും മറ്റും ഇവര്‍ ഒരുമിച്ചാണ് പങ്കെടുക്കാറുള്ളത്. ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും മറ്റും വ്യാപകമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്. സാറ ഖാന്‍ ബോളിവുഡില്‍ അടുത്തുതന്നെ അരങ്ങേറ്റം കുറിച്ചേക്കുമെന്ന റിപ്പോര്‍്ട്ടുകള്‍ക്കിടെയാണ് ഗോസിപ്പ് വാര്‍ത്തകളും പുറത്തുവരുന്നത്.

മുംബൈ മിറര്‍ റിപ്പോര്‍ട്ടു പ്രകാരം സാറ വീര്‍ പഹാരിയയുമായി കടുത്ത പ്രണയത്തിലാണെന്നാണ് പറയുന്നത്. പോപ് ഗായകനാകണമെന്ന് ആഗ്രഹിക്കുന്ന വീര്‍ ഇപ്പോള്‍ ദുബായില്‍ പഠനത്തിലാണ്. വീര്‍ പഹാരിയയുമായുള്ള പ്രണയം സാറ നിഷേധിച്ചിട്ടില്ലെന്ന് മാത്രമല്ല, വീറിനെ കുറിച്ചുള്ള ചോദ്യത്തിന് അവര്‍ വാചാലയാകുകയും ചെയ്തു.
വീര്‍ ആരും സൗഹൃദത്തിന് ആഗ്രഹിക്കുന്ന വ്യക്തിത്വമാണെന്നാണ് സാറ പറയുന്നത്. വീറിനൊപ്പം ബീച്ചില്‍ നടക്കാനും സംസാരിക്കാനും ആരും ആഗ്രഹിച്ചുപോകുമെന്നും സാറ പറഞ്ഞു. വിവാഹ മോചനം നടന്നെങ്കിലും സെയ്ഫ് അലി ഖാന്‍ മക്കള്‍ക്കൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്തുന്നുണ്ട്. കരീന കപൂര്‍ ആണ് സെയ്ഫിന്റെ ഇപ്പോഴത്തെ ഭാര്യ.












Click it and Unblock the Notifications