കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ ഈ റമസാന്‍ പൊള്ളും!!! ചൂട് 65 ഡിഗ്രി വരെ എത്തുമെന്നു കാലാവസ്ഥാ നിരീക്ഷകര്‍

  • By Thanveer
Google Oneindia Malayalam News

ജിദ്ദ: ഈ റമസാന്‍ സീസണ്‍ അത്യുഷ്ണം നിറഞ്ഞതാകുമെന്നു സൗദി കാലാവസ്ഥാ നിരീക്ഷകര്‍ പ്രസ്താവിച്ചു. നേരിട്ട് സൂര്യ പ്രകാശം ഏല്‍ക്കുന്ന ഭാഗങ്ങളില്‍ ചൂട് 65 ഡിഗ്രി വരെ എത്താന്‍ സാധ്യതയുണ്ടെന്നും തണല്‍ പ്രദേശങ്ങളില്‍ 50 ഡിഗ്രിക്കു മുകളില്‍ ചൂടുണ്ടാകുമെന്നുമാണു പ്രമുഖ കാലാവസ്ഥാ നിരീക്ഷകന്‍ അബ്ദുറഹ്മാന്‍ മുഹമ്മദ് അല്‍ ഗാമിദി പറഞ്ഞത്.

saudia-arabia

ജൂണ്‍ ഇരുപത്തൊന്നോടെ ഗ്രീഷ്മം ഉത്തര ഗോളാര്‍ദ്ധത്തില്‍ പ്രവേശിക്കുകയും സൂര്യന്‍ ഉത്തരായന രേഖക്ക് ലംബമായി വരികയും ചെയ്യുന്നതോടെ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ചൂട് വര്‍ധിക്കും. ഇന്ത്യയിലെ അമിത ചൂടും, ഫാക്ടറികളില്‍ നിന്നും വാഹനങ്ങളില്‍ നിന്നും പുറം തള്ളുന്ന കാര്‍ബണും, ലോകത്തെ വിവിധ ഭാഗങ്ങളിലെ ഭൂകംബങ്ങളും തീപ്പിടിത്തവുമെല്ലാം അന്തരീക്ഷത്തിലെ താപ നില വര്‍ധിക്കാന്‍ കാരണമാകുന്നുണ്ടെനും അബ്ദുറഹ്മാന്‍ ഗാമിദി പറഞ്ഞു.

English summary
Saudi Arabia: Be prepared for 65 degree C during Ramadan season
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X