കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സയ്യിദ് ശിഹാബ് ഇന്റര്‍നാഷണല്‍ സമ്മിറ്റ് സയ്യിദ് അലി അല്‍ഹാശിമി ഉദ്ഘാടനം ചെയ്യും.

Google Oneindia Malayalam News

ദുബൈ: മതേതര, ജനാധിപത്യത്തിന്റെ പ്രതീകമായിരുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗത്തിന് ആറു വര്‍ഷം പിന്നിടുന്ന പശ്ചാത്തലത്തില്‍ അദ്ദേഹം ലോകത്തിന് സമര്‍പ്പിച്ച സംഭാവനകളെയും ചിന്തകളെയും സമകാലിക വിഷയങ്ങളുടെ പശ്ചാത്തലത്തില്‍ വിശകലനം ചെയ്ത് തലമുറകളിലേക്ക് കൈമാറാന്‍ ലക്ഷ്യമിട്ട് ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി സയ്യിദ് ശിഹാബ് ഇന്റര്‍നാഷണല്‍ സമ്മിറ്റ്' എന്ന പേരില്‍ എല്ലാ വര്‍ഷവും അനുസ്മരണ പരിപാടി സംഘടിപ്പിക്കും.
ഈ വര്‍ഷത്തെ പരിപാടി ഓഗസ്ത് 28ന് ദുബൈ കള്‍ചറല്‍ ആന്‍ഡ് സയന്റിഫിക് അസോസിയേഷന്‍ ഹാളില്‍ രാത്രി 7 മണിക്ക് യു.എ.ഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് സയ്യിദ് അലി അല്‍ ഹാശിമി ഉദ്ഘാടനം ചെയ്യും. മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയാകും. അഡ്വ. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ സയ്യിദ് ശിഹാബ് മാനവികതയുടെ ഉപാസകന്‍' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. ഷംസുദ്ദീന്‍ ബിന്‍ മുഹിയുദ്ദീന്‍, അറബ് പ്രമുഖര്‍, യു.എ.ഇയിലെ വ്യാപാരവ്യവസായ പ്രമുഖര്‍, ഇതര സംഘടനാ നേതാക്കള്‍, കേന്ദ്രസംസ്ഥാന കെ.എം.സി.സി നേതാക്കള്‍ സംബന്ധിക്കും. ശിഹാബ് തങ്ങളെ കുറിച്ചുള്ള ഡോക്യുമെന്ററി സദസില്‍ പ്രദര്‍ശിപ്പിക്കും.

dkmccml

മത സൗഹാര്‍ദത്തിന്റെ കാവല്‍ ഭടനായി നിലകൊള്ളുകയും അതിന്നായി ജീവിക്കുകയും ചെയ്ത ശിഹാബ് തങ്ങള്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട കലുഷിത അന്തരീക്ഷത്തില്‍ നാടിനെ ഉലയാതെ നോക്കിയത് ഏറെ പ്രശംസനീയമാണെന്നും പാണ്ഡിത്യം കൊണ്ടും അചഞ്ചലമായ നേതൃപാടവം കൊണ്ടും ജാതിമത ഭേദമന്യേ നേതൃത്വം നല്‍കുകയും ദിശയറിയാതെ സഞ്ചരിച്ചിരുന്ന ഒരു സമൂഹത്തെ നേര്‍വഴിയിലൂടെ നയിക്കുകയും ചെയ്ത ആ മഹാനുഭാവന്റെ ജീവിത ദര്‍ശനത്തെയും സാഹോദര്യ മഹിമയെയും ലോകത്തിന് പരിചയപ്പെടുത്തുകയാണ് പരിപാടി കൊണ്ടുദ്ദേശിക്കുന്നതെന്നും ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച ഫാത്തിമ ഗ്രൂപ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ഇ.പി മൂസ ഹാജി, റൊമാന ഗ്രൂപ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ പ്രദീപ് കുമാര്‍ പത്മനാഭന്‍, ഡോ. സാബു ആന്റണി എന്നിവരെ ചടങ്ങില്‍ ആദരിക്കും. ഇതോടനുബന്ധിച്ച് അദ്ദേഹത്തിന്റെ നാമധേയത്തില്‍ നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ തീരമലയോര പ്രദേശങ്ങളിലെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും വാട്ടര്‍ ഡിസ്‌പെന്‍സറുകള്‍ സ്ഥാപിക്കുന്നത് ഇതിന്റെ ഭാഗമായാണ്.

കുടുംബ ജീവിതം ശിഥിലമാകുന്നത് തടയാനും ആരോരുമില്ലാതെ തെരുവില്‍ അലയുന്നവരെ പുനരധിവസിപ്പിച്ച് ആവശ്യമായ സംരക്ഷണം നല്‍കാനും ഉദ്ദേശിച്ച് സ്ഥാപിതമായ കാളികാവ് അടക്കാക്കുണ്ടിലെ ഭഹിമ കെയര്‍ ഹോമിന്' അഭയ ഭവനം നിര്‍മിക്കാനും തീരുമാനിച്ചിട്ടുണ്ട്. സയ്യിദ് ശിഹാബ് ഇന്റര്‍നാഷണല്‍ സമ്മിറ്റിനോടനുബന്ധിച്ച് ഭസയ്യിദ് ശിഹാബ് ഒരു സമകാലിക വായന' വിഷയത്തില്‍ മലപ്പുറം ജില്ലാ കെ.എം.സി.സിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലൂടെ പ്രബന്ധ മത്സരം ഒരുക്കിയിട്ടുണ്ട്. മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരം ഇന്ന് (തിങ്കള്‍) രാത്രി 12 മണിയോടെ

അവസാനിക്കും. പി.വി നാസര്‍, ഇ.ആര്‍ അലി മാസ്റ്റര്‍, മുസ്തഫ വേങ്ങര, അബൂബക്കര്‍ ബി.പി അങ്ങാടി, നിഅ്മത്തുല്ല മങ്കട, കുഞ്ഞിമോന്‍ എരമംഗലം, കരീം കാലടി, ഒ.ടി സലാം എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

English summary
sayid shihab international summit sayid ali alhashimi inaugurated
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X