കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീയില്ലാതെ പുകയുണ്ടാകില്ല; ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ സംശയം പ്രകടിപ്പിച്ച് സോണിയ ഗാന്ധി

  • By S Swetha
Google Oneindia Malayalam News

റായ്ബറേലി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ സുതാര്യത സംബന്ധിച്ച ചൂടേറിയ ചര്‍ച്ചകള്‍ക്കിടെ ഇന്ത്യയിലെ ഇത്തവണത്തെ ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രക്രിയയെ കുറിച്ച് സംശയം പ്രകടിപ്പിച്ച് യുപിഎ അധ്യക്ഷയും റായ്ബറേലിയില്‍ നിന്നും ആറാം തവണയും തിരഞ്ഞെടുക്കപ്പെട്ട എംപിയായ സോണിയ ഗാന്ധി രംഗത്ത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കിയ അത്താഴ വിരുന്നിന് നന്ദി പറയവെയാണ് സോണിയയുടെ പ്രതികരണം.

യുപിയില്‍ അഖിലേഷിന് പുതിയ കൂട്ട്? യോഗി ആദിത്യനാഥിന്‍റെ വിളിക്ക് പിന്നാലെയുപിയില്‍ അഖിലേഷിന് പുതിയ കൂട്ട്? യോഗി ആദിത്യനാഥിന്‍റെ വിളിക്ക് പിന്നാലെ

''അധികാരവും നിയന്ത്രണവും നിലനിര്‍ത്താനായി എല്ലാ തരത്തിലുള്ള ധാര്‍മികതയും തത്വങ്ങളും ലംഘിക്കുന്നതില്‍ പരം വലിയ ദുരന്തം ഇന്ത്യയ്ക്ക് ഇനി വരാനില്ല. രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയെ കുറിച്ച് സംശയങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഒരു പഴഞ്ചൊല്ലാണ് ഓര്‍മ വരുന്നത്. തീയില്ലാതെ പുകയുണ്ടാകുല എന്ന്. ഇതായിരുന്നു സോണിയ ഗാന്ധിയുടെ വാക്കുകള്‍.

 നിസ്വാര്‍ത്ഥമായ ബന്ധം

നിസ്വാര്‍ത്ഥമായ ബന്ധം

റായ്ബറേലിയിലെ ജനങ്ങള്‍ക്ക് സോണിയ ഹൃദയത്തില്‍ നിറഞ്ഞ നന്ദി രേഖപ്പെടുത്തി. റായ്ബറേലിയിലെ ജനങ്ങള്‍ തന്റെ കുടുംബാംഗങ്ങളാണെും ഈ ബന്ധം വിലപ്പെട്ടതാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. കാരണം ഇത് പഴയതും നിസ്വാര്‍ത്ഥവുമായ ബന്ധമാണ്. നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നവര്‍ക്ക് അത്തരം ബന്ധത്തിന്റെ പ്രാധാന്യം ഒരിക്കലും മനസ്സിലാകുന്നില്ലെന്ന് സോണിയ പറഞ്ഞു. ഭരണകക്ഷിയായ ബിജെപിയുടെ അടവുകളില്‍ വീണ് പോകാതിരുന്ന ജനങ്ങള്‍ക്കും സോണിയ ഗാന്ധി പ്രത്യേക നന്ദി പ്രകടിപ്പിച്ചു.

 വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കുന്നു!!

വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കുന്നു!!

''വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കാനും കാര്യങ്ങള്‍ വികലമാക്കാനും നിരവധി ശ്രമങ്ങളാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് കാലത്ത് നാം സാക്ഷ്യം വഹിച്ചത്. ഈ തന്ത്രങ്ങള്‍ സത്യമോ അല്ലയോ എന്ന് തിരിച്ചറിഞ്ഞ് ജനങ്ങള്‍ കൂടെ നിന്നു.നിങ്ങളുടെ എംപി എന്ന നിലയില്‍ എന്നെ തിരഞ്ഞെടുക്കുന്നതിന് എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ ഞാന്‍ എല്ലാവരോടും നന്ദി പറയുന്നു.'' സോണിയ പറഞ്ഞു.

പ്രിയങ്ക ഗാന്ധിയും

പ്രിയങ്ക ഗാന്ധിയും


കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ചടങ്ങില്‍ സംസാരിച്ചു. റായ് ബറേലിയില്‍ അമ്മയ്ക്ക് പിന്തുണ നല്‍കിയ ജനങ്ങള്‍ക്ക് പ്രിയങ്ക നന്ദി അറിയിച്ചു. ദേശീയ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം കോണ്‍ഗ്രസിലെ പ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തുന്ന പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടായിരിക്കില്ലെന്ന് പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

English summary
Sonia Gandhi on doubts over India's electoral process
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X