ചാക്കോച്ചനെക്കുറിച്ച് നിര്‍മ്മാതാക്കള്‍ പറയുന്നത് ശരിയോ ?
റോമന്‍സ് എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ നടന്‍ കുഞ്ചാക്കോ ബോബന്‍ വഞ്ചന കേസ് നല്‍കിയ സംഭവം പുതിയ വഴിത്തിരിവില്‍. ചാക്കോച്ചന്‍ കേസ് നല്‍കിയതിന് പിന്നാലെ ആരോപണം നിഷേധിച്ചുകൊണ്ട് നിര്‍മ്മാതാക്കളിലൊരാളായ അരുണ്‍ ഘോഷ് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളിയായ ബിജോയ് ചന്ദ്രനും ചാക്കോച്ചനെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിക്കുകയാണ്.
റോമന്‍സിന്റെ റിലീസ് തടയാനുള്ള ശ്രമം ഉള്‍പ്പെടെയുള്ള മോശം കാര്യങ്ങള്‍ ചാക്കോച്ചന്റെ ഭാഗത്തുനിന്നുമുണ്ടായിരുന്നുവെന്നും. ചിത്രീകരണത്തിന്റെ സമയത്ത് കുഞ്ചാക്കോ ബോബന്റെയും ഭാര്യയുടെയും സെറ്റിലെ പെരുമാറ്റം തീര്‍ത്തും മോശമായ രീതിയിലായിരുന്നുവെന്നും അരുണ്‍ ഘോഷും ബിജോയ് ചന്ദ്രനും ആരോപിക്കുന്നു.

ചിത്രത്തിന്റെ മാര്‍ക്കറ്റിങ് പരിപാടികളുമായി സഹകരിക്കാന്‍ കുഞ്ചാക്കോ ബോബന്‍ തയ്യാറായില്ലെന്നും റോമന്‍സുമായി ബന്ധപ്പെട്ട് ചാനലുകളിലും മറ്റും നടന്ന പരിപാടികളില്‍ നിന്നും താരം മനപ്പൂര്‍വ്വം വിട്ടുനില്‍ക്കുകയായിരുന്നുവെന്നും നിര്‍മ്മാതാക്കള്‍ ആരോപിക്കുന്നു.
റോമന്‍സിന്റെ നിര്‍മ്മാതാക്കള്‍ പ്രതിഫലത്തുക മുഴുവന്‍ നല്‍കിയില്ലെന്ന് കാണിച്ചാണ് ചാക്കോച്ചന്‍ പരാതി നല്‍കിയിരിക്കുന്നത്. നിര്‍മ്മാതാക്കള്‍ നല്‍കിയ 4.35ലക്ഷത്തിന്റെ ചെക്ക് മടങ്ങുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ ചിത്രം റിലീസ് ചെയ്യും മുമ്പുതന്നെ മുഴുവന്‍ പ്രതിഫലത്തുകയ്ക്കുമുള്ള ചെക്ക് ചാക്കോച്ചന് കൈമാറിയിരുന്നുവെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.












Click it and Unblock the Notifications