അഭിമന്യുവിന്‍റെ ഓർമയിൽ ചുവന്ന് മഹാരാജാസ്; തെരഞ്ഞെടുപ്പ് നയിക്കാൻ അർജുനെത്തി, മുഴുവൻ സീറ്റും പിടിച്ച് എസ്എഫ്ഐ
കൊച്ചി: അഭിമന്യുവിന്‍റെ ജ്വലിക്കുന്ന ഓർമകൾക്ക് മുൻപിൽ വർഗീയ ശക്തികൾക്കെതിരേ മഹാരാജാസ് ഒരു മനസോടെ വിധിയെഴുതി. അഭിമന്യുവിന്‍റെ ഓര്‍മ്മകളും തളരാത്ത മനസുമായി അര്‍ജുന്‍ മഹാരാജാസ് കോളേജിലേക്ക് വീണ്ടുമെത്തി. അഭിമന്യുവിനൊപ്പം കുത്തേറ്റ അര്‍ജുന്‍ ആശുപത്രി വിട്ടശേഷം ആദ്യമായിട്ടാണ് കോളേജിലേക്ക് എത്തിയത്.
യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ട് ചെയ്യാനാണ് അര്‍ജുന്‍ ഇന്നലെ കോളേജിലേക്കെത്തിയത്. വീട്ടില്‍ നിന്നും കാറില്‍ കോളേജിലേക്കെത്തിയ അര്‍ജുന്‍ കൃഷ്ണയെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെയായിരുന്നു സ്വീകരിച്ചത്.

കഴിഞ്ഞു പോയ കാര്യങ്ങളോര്‍ത്ത് നിരാശനാകാതെ കൂടുതല്‍ കരുത്തോടെ ക്യാമ്പസിലേക്കും സംഘടനാ പ്രവര്‍ത്തനത്തിലേക്കും തിരിച്ചു വരുമെന്ന് അര്‍ജുന്‍ പറഞ്ഞു. അഭിമന്യു ഇല്ലാത്ത ഈ കലാലയത്തിലേക്ക് വീണ്ടും വരുന്നതില്‍ സങ്കടമുണ്ട്. അന്നുണ്ടായ സംഭവങ്ങളെ യാതൊരു വിധത്തിലും ഭയക്കുന്നില്ല. കൂടുതല്‍ കരുത്തോടെ കലാലയത്തിലും സംഘടനാ പ്രവര്‍ത്തനത്തിലും മുന്നോട്ട് വരുമെന്നും അര്‍ജുന്‍ പറഞ്ഞു. ആരോഗ്യസ്ഥതി പൂര്‍ണ്ണമായും മെച്ചപ്പെട്ട നിലയിലെത്തിയിട്ടില്ലെങ്കിലും ഇന്ന് മുതല്‍ ക്ലാസില്‍ വരാനാണ് തീരുമാനം.












Click it and Unblock the Notifications