കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുരന്തനിവാരണ സേനയുടെ യൂണിറ്റ് കോഴിക്കോട്ടുനിന്നു മാറ്റിയത് ആര്‍ക്കുവേണ്ടി?

Google Oneindia Malayalam News

കോഴിക്കോട്: ദുരന്തനിവാരണ സേനയുടെ സ്ഥിരം യൂണിറ്റ് കോഴിക്കോട്ട് സ്ഥാപിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി കേന്ദ്രസര്‍ക്കാരിനോട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് കോഴിക്കോട്ട് യൂണിറ്റ് ആരംഭിച്ചിരുന്നെങ്കിലും പിന്നീട് നിര്‍ത്തലാക്കുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിനാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇതുസംബന്ധിച്ച നിവേദനം നല്‍കിയത്.

യൂണിറ്റ് സ്ഥാപിക്കാന്‍ സംസ്ഥാനന സര്‍ക്കാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോടും അദ്ദേഹം നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. ദുരന്ത മുഖത്ത് സഹായവുമായി പറന്നെത്തുന്ന ദുരന്ത നിവാരണ സേനയുടെ (ന്‍ഡിആര്‍എഫ്) യൂണിറ്റ് കേരളത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ ശേഷമാണ് നഷ്ടപ്പെട്ടത്. പ്രകൃതി ദുരന്തങ്ങള്‍ പതിവായ കേരളത്തില്‍ ഇത്തരമൊരു യൂണിറ്റ് അത്യാവശ്യമാണ്. ഇതടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്ത്ര സഹമന്ത്രിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ കോഴിക്കോട്ട് യൂണിറ്റ് അനുവദിച്ചത്. എന്നാല്‍ ഭരണം മാറിയതോടെ അത് തമിഴ്‌നാട്ടിലെ ആര്‍ക്കോണത്തേയ്ക്കു പായി.

Disaster Response Force

സേനയ്ക്ക് ആസ്ഥാനം പണിയാന്‍ പേരാമ്പ്രയിലെ എരവട്ടൂരും ബറ്റാലിയന്‍ സ്ഥാപിക്കാന്‍ കാസര്‍ഗോഡും സ്ഥലം കണ്ടെത്തിയ ശേഷമാണ് യൂണിറ്റ് ഒന്നാകെ എടുത്തുമാറ്റിയത്. സ്ഥലം കണ്ടെത്താന്‍ സമയം വൈകിയതാണ് തുടക്കത്തില്‍ ദോഷം ചെയ്തത്. എന്നാല്‍ വേങ്ങേരിയില്‍ താല്‍ക്കാലികമായി യൂണിറ്റ് പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു. ഇത്തരമൊരു യൂണിറ്റ് കോഴിക്കോട്ട് ആവശ്യമില്ലെന്നു ചൂണ്ടിക്കാട്ടി പിന്നീട് ഇതൊന്നാകെ തമിഴ്‌നാട്ടിലേക്കു മാറ്റുകയായിരുന്നു.
English summary
Shifted the unit of Disaster Response Force from Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X