ശ്രുതി ഹസ്സന്‍ അന്ധവിശ്വാസി ?
വളരെ കഠിനാധ്വാനം കൊണ്ട് മികച്ച കലാകാരനെന്ന് പേരെടുക്കുകയും പത്മഭൂഷണ്‍ വരെ സ്വന്തമാക്കുകയും ചെയ്ത താരമാണ് കമല്‍ ഹസ്സന്‍. ഉലകനായകന്‍ എന്ന വിളിപ്പേര് കമലിനെപ്പോലെ ചേരുന്ന മറ്റൊരു താരം തെന്നിന്ത്യയിലുണ്ടാകില്ലതന്നെ. മികച്ച അഭിനേതാവ് എന്നതിനൊപ്പം തന്നെ സാഹിത്യത്തിലും നൃത്തത്തിലും തത്വചിന്തയിലും ഏറെ പാണ്ഡിത്യവും താല്‍പര്യവുമുള്ള കമല്‍ തികഞ്ഞൊരു നിരീശ്വരവാദിയാണ്.
ഈ പിതാവിന്റെ പാരമ്പര്യവുമായിട്ടാണ് ശ്രുതി ഹസ്സന്‍ സിനിമയിലേയ്‌ക്കെത്തിയത്. ഇപ്പോഴും കമലിന്റെ മകള്‍ എന്നതില്‍ക്കവിഞ്ഞൊരു വിലാസം സിനിമയില്‍ ഉണ്ടാക്കിയെടുക്കാന്‍ ശ്രുതിയ്ക്ക് കഴിഞ്ഞിട്ടില്ല. അഭിനയത്തിലെന്നപോലെതന്നെ മറ്റു പലകാര്യങ്ങളിലും ശ്രുതി പിതാവിനെപോലെയേയല്ല. കമല്‍ നിരീശ്വരവാദിയാണെങ്കില്‍ ശ്രുതി ഒരു ദൈവവിശ്വാസിയാണ്. ഇപ്പോള്‍ പുറത്തുവരുന്ന ചില റിപ്പോര്‍ട്ടുകള്‍ കേട്ടാല്‍ ശ്രുതി ഒരു അന്ധവിശ്വാസി കൂടിയല്ലേയെന്ന് തോന്നിപ്പോകും.
അടുത്തിടെ ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം ഇപ്പോള്‍ താമസിക്കുന്ന വീടാണെന്ന് വിശ്വസിക്കുന്ന ശ്രുതി വീടുമാറാനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. മാസങ്ങള്‍ക്ക് മുമ്പ് മുംബൈയിലെ വീട്ടില്‍ വച്ച് അജ്ഞാതന്‍ ശ്രുതിയെ ആക്രമിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഈ ഞെട്ടലില്‍ നിന്നും മാറിവരുന്നതിനിടെയാണ് ഹൈദരാബാദിലെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ച് ശ്രുതിയ്ക്ക് അപ്പന്റിസൈറ്റിസ് വന്നത്. തുടര്‍ന്ന് ശസ്ത്രക്രിയയും മറ്റുമായി രണ്ടാഴ്ചയിലേറെ ശ്രുതി വിശ്രമത്തിലായിരുന്നു.
ഈ രണ്ടു കാര്യങ്ങളും മുംബൈയിലെ വീടിന്റെ കുഴപ്പങ്ങള്‍ മൂലമുണ്ടായതാണെന്നാണത്രേ ശ്രുതിയുടെ വിശ്വാസം. പ്രശ്‌നം പരിഹരിക്കാനായി പല ക്ഷേത്രങ്ങളും ശ്രുതി പൂജകള്‍ നടത്തി. പക്ഷേ ഒന്നും ശരിയാകാതെ വന്നപ്പോള്‍ ഒരു ജ്യോതിഷിയുടെ നിര്‍ദ്ദേശപ്രകാരം മുംബൈയിലെ വീട് മാറാനൊരുങ്ങുകയാണ് താരമിപ്പോള്‍. മുംബൈയില്‍ പുതിയ വീടിനായുള്ള അന്വേഷണത്തിലാണത്രേ ശ്രുതി.













Click it and Unblock the Notifications