കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് വധം: മാതാപിതാക്കള്‍ നീതി തേടി വീണ്ടും സുപ്രീം കോടതിയിലേക്ക്

യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് വധം: മാതാപിതാക്കള്‍ നീതി തേടി വീണ്ടും സുപ്രീം കോടതിയിലേക്ക്,

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയായിരുന്ന എടയന്നൂരിലെ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ അന്വേഷിക്കണമെന്ന ഹൈക്കോടതി സിംഗിള്‍ബെഞ്ച് വിധി റദ്ദാക്കിയ ഡിവിഷന്‍ ബെഞ്ചിന്റെ റിട്ട് അപ്പീല്‍ വിധിക്കെതിരേ ശുഹൈബിന്റെ മാതാപിതാക്കള്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു.

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഗോ എയര്‍ നാല് ആഭ്യന്തര സര്‍വിസ് നിര്‍ത്തുന്നുകണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഗോ എയര്‍ നാല് ആഭ്യന്തര സര്‍വിസ് നിര്‍ത്തുന്നു

ക്രിമിനല്‍ കേസുകളില്‍ സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ ഹൈക്കോടതിയുടെ തന്നെ ഡിവിഷന്‍ ബെഞ്ചിന് അപ്പീല്‍ കേള്‍ക്കാന്‍ അധികാരമില്ലെന്ന പ്രാഥമിക തടസവാദം ഉന്നയിച്ച് മാതാപിതാക്കള്‍ നേരത്തെ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. അപ്പീല്‍ വിധി തങ്ങള്‍ക്കെതിരെയാവുകയാണെങ്കില്‍ പ്രസ്തുത തടസവാദം വീണ്ടും ഉന്നയിക്കാന്‍ സുപ്രിംകോടതി അനുമതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാതാപിതാക്കളായ സി.പി മുഹമ്മദും എസ്.പി റസിയയും വീണ്ടും സുപ്രിംകോടതിയിലെത്തിയത്.

congress-worker-

സംഭവം നടന്ന എടയന്നൂര്‍ തെരൂര്‍ പഴയ മദ്രാസ് പ്രവിശ്യയുടെ ഭാഗമായ മട്ടന്നൂര്‍ പ്രദേശമായതിനാല്‍ ക്രിമിനല്‍ കേസുകളില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരേ മദ്രാസ് സംസ്ഥാനത്ത് പ്രാബല്യത്തിലുണ്ടായിരുന്ന ലെറ്റര്‍ പേറ്റന്റ് നിയമമനുസരിച്ച് സുപ്രീംകോടതിയില്‍ മാത്രമേ അപ്പീല്‍ നിലനില്‍ക്കൂവെന്നാണു മുഖ്യവാദം.

1958ലെ കേരള ഹൈക്കോടതി നിയമമനുസരിച്ച് ലെറ്റര്‍ പേറ്റന്റ് നിയമം റദ്ദാക്കാത്തിടത്തോളം ഭരണഘടന 372ാം അനുഛേദമനുസരിച്ച് ആ നിയമം തന്നെയാണു ബാധകമാവുകയെന്നും റിട്ട് അപ്പീലില്‍ വാദംകേട്ട് വിധി പ്രസ്താവിച്ച ഡിവിഷന്‍ ബെഞ്ച് നടപടി നിയമവിരുദ്ധമാണെന്നും മാതാപിതാക്കള്‍ അപ്പീലില്‍ ചൂïിക്കാട്ടി.

2017 ഫെബ്രുവരി 12നു രാത്രിയാണ് കാറിലെത്തിയ സംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഷുഹൈബിന്റെ ശരീരത്തില്‍ 27 വെട്ടുകളാണേറ്റത്. തടയാന്‍ ശ്രമിച്ച രïുപേര്‍ക്കും വെട്ടേറ്റു. നിയമവിരുദ്ധ കുറ്റകൃത്യം തടയല്‍ നിയമം (യു.എ.പി.എ) പ്രകാരമുള്ള കുറ്റമാണിതെന്നും ഭരണകക്ഷി നേതാക്കളുമായുള്ള പ്രതികളുടെ അടുപ്പം കാരണം പക്ഷപാതപരമായി നടത്തിയ അന്വേഷണത്തില്‍ യു.എ.പി.എ ചുമത്താതിരുന്നതാണെന്നും പ്രതികള്‍ക്ക് അനുകൂലമായുള്ള കേരളാ പൊലിസിന്റെ ഏകപക്ഷീയ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും മാതാപിതാക്കള്‍ സുപ്രിംകോടതിയില്‍ ബോധിപ്പിച്ചിരുന്നു.

കുറ്റകൃത്യത്തില്‍ പങ്കെടുത്ത പ്രതികളെ അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങിയെങ്കിലും നിര്‍ണായക തെളിവായ ആയുധം കïെടുക്കാനായിരുന്നില്ല. മുഖ്യപ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആയുധം കïെടുക്കുന്നതില്‍ പൊലിസ് വീഴ്ച വരുത്തിയത് അന്വേഷണത്തെ പ്രഹസനമാക്കിയെന്നാണ് ഇവരുടെ ആരോപണം.കുറ്റാരോപിതരായ പ്രതികള്‍ക്കെതിരേ അന്വേഷണം നടത്തുന്നതിനു മുന്‍പ് അവരുടെ വാദംകൂടി കേള്‍ക്കണമെന്ന ഡിവിഷന്‍ ബെഞ്ചിന്റെ കïെത്തലുകള്‍ ക്രിമിനല്‍ നടപടി സംഹിതയുടെ അടിസ്ഥാന തത്വങ്ങള്‍ക്കെതിരാണെന്നും അതു നിയമപരമായി നിലനില്‍ക്കില്ലെന്നും അപ്പീലില്‍ മാതാപിതാക്കള്‍ ചൂïിക്കാട്ടി.

English summary
Shuhaib murder case: parents to approach supreme court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X