കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാഹന പരിശോധനയുടെ മറവിൽ ഭാര്യയ്ക്കായി ഭീഷണിപ്പെടുത്തി ഇൻഷുറൻസ് പോളിസി എടുപ്പിച്ചു; എസ്ഐ പിടിയിൽ

Google Oneindia Malayalam News

കണ്ണൂർ: റോഡിൽ പരിശോധന നടത്തുന്ന വേളയിൽ ഡ്രൈവർമാരിൽ നിന്നും ഏജന്റായ ഭാര്യയ്ക്കു വേണ്ടി ഇൻഷുറൻസ് പോളിസി നിർബന്ധപൂർവ്വമെടുപിക്കുന്ന ട്രാഫിക്ക് കൺട്രോൾ റൂം എസ്.ഐ വിജിലൻസ് പിടിയിൽ. പാനൂർ കൺട്രോൾറും എസ്.ഐയെയാണ് വിജിലൻസ് ഡി.വൈ.എസ്.പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
എസ്.ഐയുടെ ബാഗിൽ നിന്നും 7640 രൂപയും ജനറൽ ഇൻഷൂറൻസിന്റെയും വാഹന ഇൻഷുറൻസിന്റെയും അൻപതോളം രേഖകളും വിജിലൻസ് പിടിച്ചെടുത്തു. നേരത്തെ എസ്.ഐ ഇൻഷൂറൻസ് പോളിസികൾ മതിയായ രേഖകളില്ലാതെവാഹന പരിശോധന നടത്തവെ കുടുങ്ങുന്ന വാഹന ഉടമകളെ കൊണ്ട് ഭീഷണിപ്പെടുത്തിയെടുപ്പിക്കുന്നതായും കൈക്കൂലി ആവശ്യപ്പെടുന്നതായും പരാതിയുണ്ടായിരുന്നു.

എലത്തൂരിൽ ഇടത് തരംഗം: എകെ ശശീന്ദ്രന്റെ സ്ഥാനാർത്ഥി പ്രതീക്ഷകള്‍ക്ക് മങ്ങൽ, മറുപണിക്ക് യുഡിഎഫ്എലത്തൂരിൽ ഇടത് തരംഗം: എകെ ശശീന്ദ്രന്റെ സ്ഥാനാർത്ഥി പ്രതീക്ഷകള്‍ക്ക് മങ്ങൽ, മറുപണിക്ക് യുഡിഎഫ്

ഇതിനെ തുടർന്ന് കഴിഞ്ഞ കുറെ ദിവസങ്ങളായി ഇയാൾ വിജിലൻസിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു.. ചൊവ്വാഴ്ച പകൽ കൺട്രോൾ റൂമിന്റെ ജീപ്പിൽ സഞ്ചരിക്കുകയായിരുന്ന എസ്.ഐയെ വിജിലൻസ് കൈവേലിക്കലിൽ വെച്ചു വാഹനം തടഞ്ഞു നിർത്തി പരിശോധിക്കുകയായിരുന്നു. വാഹനത്തിൽ പരിശോധന നടത്തിയപ്പോൾ ജീപ്പിനകത്ത് ഒരു പാക്കറ്റ് മിഠായി കാണപ്പെട്ടു. ഇത് എവിടെ നിന്നാണ് ലഭിച്ചതെന്നതിന് മതിയായ ഉത്തരമുണ്ടായിരുന്നില്ല. തുടർന്ന് എസ്.ഐയെ കൺട്രോൾ റൂമിലെത്തിച്ച് മണിക്കൂറുകളോളം പരിശോധന നടത്തി. ഈ സമയമാണ് എസ്.ഐയുടെ ബാഗിൽ നിന്ന് പണവും ഇൻഷൂറൻസ് രേഖകളും കണ്ടെത്തിയത്. എസ്.ഐയുടെ ഭാര്യ ഇൻഷുറൻസ് ഏജന്റാണ്. വാഹന പരിശോധന നടത്തവെ പിടിയിലാകുന്ന ഡ്രൈവർമാരെ കൊണ്ട് ഇയാൾ നിർബന്ധപൂർവ്വം പോളിസിയെടുപിച്ചിരുന്നതായി പരാതിയുണ്ട്.

 kannur-map-1

പിടികൂടുന്ന വാഹനത്തിന് ഇൻഷുറൻസ് ഇല്ലെങ്കിൽ അതും ഭാര്യ മുഖേനെയെടു പ്പിക്കാറുണ്ടെന്ന് പറയുന്നു. വാഹന ഇൻഷുറൻസിന്റെ കുടിശിക തീർക്കുന്നതിനായി രണ്ടായിരം മുതൽ മുവായിരം രൂപ വരെ വാഹന ഉടമകളിൽ നിന്നും വാങ്ങിയിരുന്നതായി പരാതിയിൽ പറയുന്നു. ഇങ്ങനെ ഡ്രൈവർമാരെ ഭീഷണിപ്പെടുത്തി ചേർത്ത ഇൻഷുറൻസ് രേഖകളാണ് ബാഗിനകത്തുണ്ടായിരുന്നതെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി വിജിലൻസ് പറഞ്ഞു. ഇതിനു പുറമേ വാഹന പരിശോധനയിൽ കുടുങ്ങുന്ന വാഹനങ്ങളിൽ നിന്നും ഭക്ഷ്യ വസ്തുക്കൾ ഉൾപ്പെടെ ഇയാൾ എടുത്തിരുന്നതായി പരാതിയുണ്ട്.

Recommended Video

cmsvideo
Pre pole survey of asianet and 24 news

വിലപിടിപ്പുള്ള സാധനങ്ങളെന്തും ബലപ്രയോഗത്തിലൂടെയും ഭീഷണിയിലൂടെയും കൈക്കലാക്കുകയെന്നത് കൺട്രോൾറും എസ്.ഐ യുടെ ഹോബികളിലൊന്നാണെന്ന് ആരോപണമുണ്ട്. അസി. ടൗൺ പ്ളാനർ വിപിൻ കുമാറിന്റെ സാന്നിധ്യത്തിലാണ് പൊലിസ് പരിശോധന നടത്തിയത്. മിഠായി, ഇറച്ചി, മുട്ട പച്ചക്കറികൾ എന്നിവ ചരക്കു വാഹനങ്ങളിൽ നിന്നും എസ്.ഐ കൈക്കലാക്കിയിരുന്നതായി വിജിലൻസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. എസ്.ഐക്കെതിരെ വിജിലൻസ് റിപ്പോർട്ട് തയ്യാറാക്കി ആഭ്യന്തര വകുപ്പിന് കൈമാറുമെന്നാണ് സുചന. ഇതിനിടെ എസ്.ഐക്കെതിരെ വകുപ്പ് തല അന്വേഷണവും തുടങ്ങിയിട്ടുണ്ട്. കുറ്റം തെളിഞ്ഞാൽ ജോലി വരെ പോകാൻ സാധ്യതയുള്ള കേസാണിത്.

English summary
SI arrested over threattens to take Insurance policy during vehicle inspection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X