കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സ്മാര്‍ട്ട് നമോ' ഓണ്‍ലൈന്‍ ബുക്കിങ് തുടങ്ങി

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: നരേന്ദ്ര മോഡിയുടെ ആരാധകര്‍ അദ്ദേഹത്തിന്റെ പേരില്‍ നിര്‍മിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ 2013 ഒക്ടോബറില്‍ പുറത്തിറങ്ങും. 'സ്മാര്‍ട്ട് നമോ സാഫ്രോണ്‍ വണ്‍' എന്നാണ് ഫോണിന്റെ പേര്.

ഇ കോമേഴ്‌സ് സൈറ്റ് ആയ സ്‌നാപ് ഡീലില്‍(Snapdeal.com) ഫോണിന്റെ മുന്‍കൂര്‍ ബുക്കിങ് തുടങ്ങിക്കഴിഞ്ഞു. 999 രൂപ കൊടുത്ത് നിങ്ങള്‍ക്ക് ഫോണ്‍ മുന്‍കൂര്‍ ബുക്ക് ചെയ്യാവുന്നതാണ്. ഇംഎംഐ സൗകര്യവും ഉണ്ട്.

Smart Namo Phone

രണ്ട് തരം ഫോണുകളാണ് ഇവര്‍ പുറത്തിറക്കുന്നത്. 16 ജിബി ഇന്റേണല്‍ മെമ്മറിയുള്ളതും 32 ജിബി ഇന്റേണല്‍ മെമ്മറിയുള്ളതും. ആദ്യത്തേതിന് 18,000 രൂപയാണ് വില. രണ്ടാമത്തേതിന് 23,000 വും. രണ്ട് നിറം. കറുപ്പും വെളുപ്പും.

ഒക്ടോബര്‍ രണ്ടാം വാരത്തില്‍ ഫോണ്‍ ലഭിക്കുമെന്നാണ് വെബ്‌സൈറ്റ് പറയുന്നത്. രണ്ട് ജിഎസ്എം സിം കാര്‍ഡുകള്‍ ഉപയോഗിക്കാവുന്ന ഫോണായിരിക്കും ഇത്. 16 ജിബി മെമ്മറിയുള്ള ഫോണിന് 1 ജിബി റാമും 32 ജിബി മെമ്മറിയുള്ള ഫോണിന് 2ജിബി റാമും ഉണ്ടായിരിക്കും.

ഇതുകൊണ്ടൊന്നും തീരുന്നില്ല നമോ ഫോണിന്റെ വിശേഷങ്ങള്‍.1.5 ജിഗാഹെര്‍ട്‌സിന്റെ ക്വാഡ് കോര്‍ പ്രൊസസ്സര്‍ ആയിക്കും ഫോണില്‍ ഉപയോഗിച്ചിട്ടുണ്ടാവുക. അഞ്ച് ഇഞ്ചിന്റെ വലിയ ടച്ച് സ്‌ക്രീനും ഉണ്ടായിരിക്കും. ആന്‍ഡ്രോഡ് 4.2.1 ജെല്ലീ ബീന്‍ ആയിരിക്കും ഓപ്പറേറ്റിങ് സിസ്റ്റം.

ക്യാമറയുടെ കാര്യത്തിലും സ്മാര്‍ട്ട് നമോ മികച്ച സേവനമാണ് വാഗ്ദാനം ചെയ്യുന്നത്. 13 മെഗാ പിക്‌സലിന്റെ റിയര്‍ ക്യാമറ. ഫ്രന്റ് ക്യാമറ 5 മെഗാപിക്‌സലും. സ്‌കൈപ്പും, ഗൂഗിള്‍ പ്ലസ്സ് ഹാങ് ഔട്ടുമെക്കെ വളരെ എളുപ്പവും ക്ലിയറും ആയിരിക്കും എന്നര്‍ത്ഥം.

ഇവയൊക്കെ കൂടതെ ഗോറില്ല ഗ്ലാസ്സ് 2 പ്രൊട്ടക്ഷനും ഫോണില്‍ ഉണ്ടായിരിക്കും. എക്‌സ്പാന്‍ഡബിള്‍ മെമ്മറി 64 ജിബിയാണ്.

English summary
The Modi fanphone, which was teased two months back, is now up for pre-order on the e-commerce site Snapdeal.com. Named SmartNaMo Saffron One, the phone is available in two variants - 16 GB and 32GB.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X