കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ചുരുളിക്ക് വികസന കുതിപ്പേകി സ്‌നാക്‌സ് സെന്ററും വിശ്രമകേന്ദ്രവും !!!

  • By Desk
Google Oneindia Malayalam News

കട്ടപ്പന: അഞ്ചുരുളി വിനോദ സഞ്ചാര കേന്ദ്രത്തിന് വികസന കുതിപ്പേകി സ്‌നാക്‌സ് സെന്ററിന്റെയും വിശ്രമകേന്ദ്രത്തിന്റെയും നിര്‍മ്മാണം പൂര്‍ത്തിയാകുന്നു. ഗ്രാമപഞ്ചായത്ത് തനത് ഫണ്ട് 37 ലക്ഷത്തോളം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം പ്രത്യേകമായി നാല് ടോയ്‌ലറ്റുകള്‍ വീതമുള്ള രണ്ട് ടോയ്‌ലറ്റ് ബ്ലോക്കുകള്‍, സ്‌നാനാക്‌സ് സെന്റര്‍ എന്നിവ ഉള്‍പ്പെടുന്ന കെട്ടിടത്തിന്റെ അവസാനഘട്ട നിര്‍മ്മാണമാണ് ഇപ്പോള്‍ നടക്കുന്നത്.

 Anjuruli Tourist hub,

ഇടുക്കി ജലാശയത്തിന്റെ ഭാഗമായ അഞ്ചുരുളി ജലാശയവും ടണല്‍മുഖവും കാണുന്നതിന് ദിവസേന നൂറുകണക്കിനാളുകളാണ് അഞ്ചുരുളി വിനോദ സഞ്ചാര കേന്ദ്രത്തിലേക്കെത്തുന്നത്. കുട്ടിക്കാനം - കട്ടപ്പന റൂട്ടില്‍ കക്കാട്ടുകടയില്‍ നിന്നും മൂന്നര കിലോമീറ്റര്‍ ഉളളിലോട്ടു മാറിയാണ് പ്രകൃതി രമണീയമായ അഞ്ചുരുളി സ്ഥിതി ചെയ്യുന്നത്. അഞ്ചു കുന്നുകളാല്‍ ചുറ്റപ്പെട്ട ജലാശയവും ഇരട്ടയാര്‍ ഡാമില്‍ നിന്നും വെള്ളമെത്തുന്ന തുരങ്കമുഖവുമാണ് ഇവിടുത്തെ പ്രധാന പ്രത്യേകത. അടുത്ത ആഴ്ചയോടെ പൂര്‍ത്തിയാകുന്ന സ്‌നാക്‌സ് സെന്ററിന്റെ നടത്തിപ്പ് ലേലം ചെയ്തു നല്കുന്നതിലൂടെ പഞ്ചായത്തിന് വരുമാനവും അഞ്ചുരുളിയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് അടിസ്ഥാന സൗകര്യവും ഉറപ്പാക്കുന്നതാണ് പദ്ധതിയെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോര്‍ജ് പറഞ്ഞു.

English summary
snack center and rest house for anjuruli Tourist hub
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X