കൈതപ്രം ഗ്രാമത്തില്‍ സോമയോഗഭൂമിയില്‍ തിരിതെളിയും,സുരേഷ്‌ഗോപി മുഖ്യാതിഥിയാകും
പയ്യന്നൂര്‍: പിലാത്തറയ്ക്കടുത്തെ കൈതപ്രം ഗ്രാമത്തില്‍ ഒരുനൂറ്റാണ്ടിനു ശേഷം നടക്കുന്ന സോമായാഗത്തിനെ വരവേല്‍ക്കാന്‍ വടക്കന്‍ കേരളമൊരുങ്ങി.
പ്രകൃതിയുടെയും മനുഷ്യന്റെയും സകല ജീവജീലങ്ങള്‍ക്കും നന്മയുണ്ടാകണമെന്ന പ്രാര്‍ത്ഥനയാല്‍ നടത്തുന്ന അതിവിശിഷ്ട വൈദിക ചടങ്ങായ സോമയാഗത്തിന് ദേവഭൂമിയായ കൈതപ്രം ഗ്രാമം അക്ഷരാര്‍ത്ഥത്തില്‍ അണിഞ്ഞൊരുങ്ങിയിരിക്കുകയാണ്.
ഏപ്രില്‍ 30 മുതല്‍ മെയ് 5 വരെ മൂന്ന് ക്ഷേത്രങ്ങളുടെ സംഗമ ഭൂമിയില്‍ പ്രത്യേകം സജ്ജമാക്കിയ യാഗശാലയില്‍ ഇടവേളകളില്ലാതെ ആറു ദിവസം തുടര്‍ച്ചയായി നടക്കുന്ന യാഗ ചടങ്ങുകള്‍ക്ക് മുപ്പതോളം വേദപണ്ഡിതരായ ഋത്വിക്കുകള്‍ നേതൃത്വം നല്‍കും. കാലടി ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല പയ്യന്നൂര്‍ പ്രദേശിക കേന്ദ്രം ഡയരക്ടറും വ്യാകരണ വിഭാഗം പ്രൊഫസറുമായ ഡോ. കൊമ്പങ്കുളം വിഷ്ണു അഗ്‌നിഹോത്രിയും പത്‌നി ഡോ. ഉഷ അഗ്നിഹോത്രിയുമാണ് യാഗത്തിന്റെ യജമാന പദമലങ്കരിക്കുന്നത്.

ചടങ്ങുകള്‍ക്ക് മുന്നോടിയായി 29 ന് രാവിലെ യജമാനന്റെ വസതിയില്‍ നിന്നും ത്രേതാഗ്‌നിയെ യാഗശാലയിലേക്ക് ആചാരപൂര്‍വ്വം എത്തിക്കും .തുടര്‍ന്ന് ഇഷ്ടി എന്ന വിശേഷ ചടങ്ങ് നടക്കും. വൈകീട്ട് 3.30 ന് മാതമംഗലം നീലിയാര്‍ ഭഗവതീ ക്ഷേത്രം , കൈതപ്രം വിഷ്ണുപുരം ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നും കലവറ നിറക്കല്‍ ഘോഷയാത്ര നടക്കും. തുടര്‍ന്ന് കലാ-സാംസ്‌കാരിക- വൈജ്ഞാനിക പരിപാടികളുടെ ഉദ്ഘാടനം മുന്‍ രാജ്യസഭാ എം.പി.സുരേ ഷ് ഗോപി നിര്‍വ്വഹിക്കും
യാഗസമിതി ചെയര്‍മാന്‍ പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ശങ്കര ഭാരതി സ്വാമികള്‍, പരമേശ്വര ബ്രഹ്‌മാനന്ദതീര്‍ത്ഥ , എം.ശ്രീധരന്‍ നമ്പൂതിരി എം.നാരായണന്‍ നമ്പൂതിരി, തുടങ്ങിയവര്‍ പങ്കെടുക്കും
മുപ്പതിന് രാവിലെ മുതല്‍ യാഗശാലയില്‍ ഇടതടവില്ലാതെ ഋക് - യജുസ്, സാമവേദ മന്ത്രങ്ങള്‍ക്കിടെ അതിസങ്കീര്‍ണമായ ക്രിയകള്‍ നടക്കും. അരണി കടഞ്ഞ് അഗ്‌നിയുണ്ടാക്കല്‍, പ്രവര്‍ഗ്യം തുടങ്ങിയ വിശേഷ ചടങ്ങുകളും ഉണ്ടാകും. ഭാരതത്തിന്റെ വിവിധ ആശ്രമങ്ങളില്‍ നിന്നും സന്യാസിമഠങ്ങളില്‍ നിന്നും വരുന്ന നിരവധി സന്യാസി ശ്രേഷ്ഠന്‍ മാര്‍ ,രാഷ്ട്രീയ, സാംസ്‌കാരിക, സിനിമാ, വൈജ്ഞാനിക മേഘലകളിലെ പ്രമുഖര്‍ , വിദേശികളടക്കമുള്ള വേദ വിദ്യാര്‍ത്ഥികളും ഗവേഷകരും തുടങ്ങി ജീവിതത്തിന്റെ നാനാ തുറകളില്‍പ്പെട്ട ലക്ഷക്കിനാളുകള്‍ യാഗ വേദി സന്ദര്‍ശിക്കും. ജാതി മത ഭേദമന്യേ മുഴുവനാളുകള്‍ ക്കും യാഗ വേദി പ്രദക്ഷിണം ചെയ്ത നമസ്‌കരിക്കാനും യാഗ പങ്കാളികളാകാനുമുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദിവസേനയെത്തുന്ന പതിനായിരക്കണക്കിന് വേദ ബന്ധുക്കള്‍ക്ക് അന്നദാനത്തിനുള്ള സൗകര്യങ്ങളും പൂര്‍ത്തിയായി. എല്ലാ ദിവസവും രാവിലെ 8 മണി മുതല്‍ രാത്രി 9 വരെ സഭാഗൃഹത്തില്‍ ആദ്യാത്മിക സദസ്സുകളും , പുരാണ പാരായണങ്ങളും കലാവിരുന്നുകളും നടക്കും. മാധ്യമ സമ്മേളനത്തില്‍ എം.നാരായണന്‍ നമ്പൂതിരി,കണ്ണാടി വാസുദേവന്‍, എം. ശ്രീധരന്‍ നമ്പൂതിരി, എ.കെ. സുബ്രഹ്‌മണ്യന്‍ നമ്പൂതിരി, ശങ്കരന്‍ കൈതപ്രം തുടങ്ങിയവര്‍ പങ്കെടുത്തു.












Click it and Unblock the Notifications