കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി ഏത് ഭാഷയില്‍ ചുവരെഴുതും മലയാളത്തില്‍ എഴുതിയിട്ട് തെറ്റി

  • By Athul
Google Oneindia Malayalam News

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുത്തുകഴിഞ്ഞു ചുമരെഴുത്ത്‌ ജോലികള്‍ തകൃതിയായി നടന്നു വരുന്നു. നാടെങ്ങുമുള്ള ചുമരുകളില്‍ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ പച്ചകുത്തികഴിഞ്ഞു. വളരെ നാളായി ജോലിയില്ലാതിരുന്നവര്‍ക്ക് ചുമരെഴുത്ത് നല്ല വരുമാനമാര്‍ഗമായി. കലാബോധമുള്ള പാര്‍ട്ടി അണികള്‍ക്ക് തങ്ങളുടെ കഴിവു തെളിയിക്കാനുള്ള വേദിയായി ചുമരുകള്‍ മാറുന്ന കാഴ്ചയാണ് ചുറ്റും.

എന്നാല്‍ സോഷ്യല്‍ മീഡിയ ഇപ്പോള്‍ നിറയുന്നത് ചുവരെഴുത്തുകളിലെ അക്ഷരതെറ്റുകഴാണ് . ചുവരെഴുത്ത് ചിത്രങ്ങള്‍ കണ്ടാല്‍ ഇതെല്ലാം എഴുതിയത് ബംഗാളികളാണോ എന്ന് തോന്നിപോകും. നാലാം ക്ലാസും ഗുസ്തിയും മാത്രമുള്ളവന് ഇതിനെക്കാള്‍ നല്ലതുപോലെ എഴുതാനറിയാം.

മുരളി 'മുളരി' ആയതുകണ്ടോ

മുരളി 'മുളരി' ആയതുകണ്ടോ

ലത മുരളിയെ 'ലത മുളരി' യാക്കി മാറ്റിയിരിക്കുന്നു. ഓ.. ഒരക്ഷരം മാറിയാല്‍ എന്താ അല്ലേ. മലയാളം തന്നെയാണല്ലോ അല്ലേ

എഴുതിയതു മുഴുവന്‍ അബദ്ധം

എഴുതിയതു മുഴുവന്‍ അബദ്ധം

ഒ അംബിക ദേവിയെ 'ഒ അബകാദേവി'യാക്കിയിരുക്കുന്നു. ഇതല്‍പ്പം കടന്നു പോയി. ഇനി പോസ്റ്റര്‍ ഒട്ടിക്കുകയേ വഴിയുള്ളൂ.

 ശ്രീകുമാറിന് ഇങ്ങനെ ഒരു പണി കൊടുക്കണമായിരുന്നോ

ശ്രീകുമാറിന് ഇങ്ങനെ ഒരു പണി കൊടുക്കണമായിരുന്നോ

ശ്രീകുമാറിനെ 'ശ്രീകുറാ'ക്കിയിരിക്കുന്നു. ഇതെന്തായാലും ഒരു മലയാളി ആവില്ല എഴുതിയത് .കാരണം അക്ഷരമറിയാവുന്നവന് ശ്രീകുമാര്‍ എന്നെഴുതാന്‍ അറിയാതിരിക്കുമോ.

ഒരക്ഷര തെറ്റ്, ആശയം മാറ്റിയത് കണ്ടോ

ഒരക്ഷര തെറ്റ്, ആശയം മാറ്റിയത് കണ്ടോ

രാമചന്ദ്രന്‍ പിള്ളയുടെ പേര് എഴുതിയിരിയ്ക്കുന്നത് കണ്ടോ. ഇതെന്താ പുതിയ ലിപിയാണോ? കണ്ടിട്ട് മനസിലാവുന്നേയില്ല...എന്തായാലും തിരഞ്ഞെടുപ്പ് കഴിയുന്പോള്‍ ഒരു പുതിയ നിഘണ്ടു ഇറക്കാം

ഒരക്ഷരം എഴുതാന്‍ മറന്നു

ഒരക്ഷരം എഴുതാന്‍ മറന്നു

ടി സുരേഷിനെ 'ടി.സുഷേിനെ'എന്നാക്കിയത് . ഇതില്‍ 'ര' എവിടെപ്പോയി കഷ്ടം തന്നെയാണ് സുരേഷ് എന്നെഴുതാന്‍ അറിയാത്തവരുടെ കാര്യം.

English summary
Spelling mistakes in election campaigns gone viral on Facebook
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X