പാകിസ്താന്റെ ചാമ്പ്യന്‍സ് ട്രോഫി വിജയം ആഘോഷിച്ചവര്‍ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റില്‍!!!

Subscribe to Oneindia Malayalam

ഭോപ്പാല്‍: പാകിസ്താന്റെ ചാമ്പ്യന്‍സ് ട്രോഫി വിജയം ആഘോഷിച്ചവര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. 15 ഓളം ആളുകളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കു മേല്‍ രാജ്യദ്രോഹക്കുറ്റമാണ് ചുമത്തപ്പെട്ടിരിക്കുന്നത്. പാകിസ്താന് അനുകൂലമായി മുദ്രാവാക്യം വിളിച്ചും പടക്കം പൊട്ടിച്ചുമാണ് ഇവര്‍ വിജയമാഘോഷിച്ചത്.

 sports

അറസ്റ്റ് ചെയ്തവരെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും. മദ്ധ്യപ്രദേശിലെ ബുര്‍ഹാന്‍പൂര്‍ ജില്ലയില്‍ നിന്നും 24 കിലോമീറ്റര്‍ അകലെയുള്ള മൊഹാദിലാണ് സംഭവം. പ്രദേശവാസിയായ ഒരാളുടെ പരാതിയെത്തുടര്‍ന്നാണ് പോലീസ് കേസെടുത്തതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 15 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതായും ഐപിസി സെക്ഷന്‍ 120B പ്രകാരവും 124 A പ്രകാരവും ഇവര്‍ക്കെതിരെ കേസ് എടുത്തതായും പോലീസ് പറഞ്ഞു.

ഞായറാഴ്ചയാണ് ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യക്കെതിരെ പാകിസ്താന്‍ വിജയം നേടിയത്. ഇതേത്തുടര്‍ന്ന് കറാച്ചിയിലെ വിവിധ സ്ഥലങ്ങളില്‍ നടന്ന ആഘോഷപരിപാടികള്‍ക്കിടെ ആളുകള്‍ക്കു നേരെ വെടിവെപ്പ് നടന്നിരുന്നു.

English summary
15 People Arrested In Madhya Pradesh For Celebrating Pakistan's Win
Please Wait while comments are loading...