വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍ ഫോം തുടരുന്നു... ഡേവിഡ് വാര്‍ണര്‍ വെസ്റ്റ് ഇന്‍ഡീസിനെയും അടിച്ചുപറത്തി..

By Muralidharan

ഗയാന: ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയ്ക്ക് ജയം. വെസ്റ്റ് ഇന്‍ഡീസിനെതിരെ 6 വിക്കറ്റിനായിരുന്നു ഓസീസിന്റെ ജയം. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ബൗളര്‍മാരുടെ മേല്‍ക്കൈയാണ് ഗയാനയില്‍ കണ്ടത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന വിന്‍ഡീസിന് 116 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 32.3 ഓവറില്‍ വെസ്റ്റ് ഇന്‍ഡീസ് ഓളൗട്ടാകുകയായിരുന്നു.

വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി ബാറ്റിംഗിനിറങ്ങിയ ഒരാള്‍ക്ക് പോലും അര്‍ധസെഞ്ചുറി തികയ്ക്കാനായില്ല. 22 റണ്‍സെടുത്ത ഓപ്പണര്‍ ഫ്‌ലച്ചറാണ് അവരുടെ ടോപ് സ്‌കോറര്‍. ഓള്‍റൗണ്ടര്‍ ബ്രാതൈ്വറ്റ് 21ഉം ഡാരന്‍ ബ്രാവോ 19 ഉം റണ്‍സെടുത്തു. വിന്‍ഡീസ് നിരയില്‍ ആറ് പേര്‍ക്ക് രണ്ടക്കം കാണാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ കളിയില്‍ അര്‍ധസെഞ്ചുറിയോടെ വിന്‍ഡീസിനെ ജയിപ്പിച്ച കീരണ്‍ പൊളളാര്‍ഡ് പൂജ്യത്തിന് പുറത്തായി.

Read Also: മുഹമ്മദ് അലിയെ അനുസ്മരിച്ച നടന്‍ പൃഥ്വിരാജിനും കിട്ടി പണി... അപ്പണി ഇങ്ങനെ...

പത്തോവറില്‍ 39 റണ്‍സിന് 3 വിക്കറ്റ് വീഴ്ത്തിയ ഓഫ് സ്പിന്നര്‍ നഥാന്‍ ലിയോണാണ് ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ബൗളിംഗില്‍ തിളങ്ങിയത്. പരിക്കില്‍ നിന്നും തിരിച്ചെത്തിയ മിച്ചല്‍ സ്റ്റാര്‍ക് 9 ഓവറില്‍ 37 റണ്‍സിന് 2 വിക്കറ്റെടുത്തു. ഡേവിഡ് വാര്‍ണറുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ മികവില്‍ ഓസ്‌ട്രേലിയ വെറും 25 .4 ഓവറില്‍ ലക്ഷ്യത്തിലെത്തി.

david-warner

55 പന്തില്‍ 3 ഫോറും 1 സിക്‌സും അടക്കമാണ് വാര്‍ണര്‍ 55 റണ്‍സെടുത്തത്. ഐ പി എല്ലില്‍ മിന്നും ഫോമിലായിരുന്ന വാര്‍ണര്‍ തന്റെ മികച്ച ബാറ്റിംഗ് പ്രകടനം ഓസ്‌ട്രേലിയയ്ക്ക് വേണ്ടിയും തുടരുകയാണ്. ഫിഞ്ച് 19ഉം ഖ്വാജ 27 ഉം റണ്‍സെടുത്തു. വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി ബൗളിംഗ് ഓപ്പണ്‍ ചെയ്ത സുനില്‍ നരെയ്ന്‍ 2 വിക്കറ്റ് വീഴ്ത്തി. ലിയോണാണ് മാന്‍ ഓഫ് ദ മാച്ച്. ആദ്യമത്സരത്തില്‍ വിന്‍ഡീസ് ദക്ഷിണാഫ്രിക്കയെ തോല്‍പിച്ചിരുന്നു.

Story first published: Monday, June 6, 2016, 17:12 [IST]
Other articles published on Jun 6, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X