കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിസ്‌ബേനില്‍ മേല്‍ക്കൈ ഇന്ത്യയ്ക്ക്, ഓസ്‌ട്രേലിയ 221/4

Google Oneindia Malayalam News

ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് നേരിയ മേല്‍ക്കൈ. രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റിന് 221 എന്ന നിലയിലാണ് ആതിഥേയര്‍. ഇന്ത്യയുടെ ഒന്നാമിന്നിംഗ്‌സ് സ്‌കോറായ 408 നെക്കാള്‍ 187 റണ്‍സ് കുറവാണ് ഇത്. ഇന്നിംഗ്‌സ് ലീഡ് വഴങ്ങാതിരിക്കാന്‍ ആറ് വിക്കറ്റുകള്‍ കൂടി ഓസ്‌ട്രേലിയയ്ക്ക് കൈവശമുണ്ട്.

ഫാസ്റ്റ് ബൗളര്‍ ഉമേഷ് യാദവാണ് ഇന്ത്യയുടെ തിരിച്ചടിത്ത് നേതൃത്വം നല്‍കിയത്. 13 ഓവറില്‍ 48 റണ്‍സ് വഴങ്ങിയ ഉമേഷ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ആദ്യ ടെസ്റ്റില്‍ ഒഴിവാക്കപ്പെട്ട ഉമേഷ് ഷമിക്ക് പകരക്കാരനായാണ് രണ്ടാം ടെസ്റ്റില്‍ ഇറങ്ങിയത്. ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍ ഒരു വിക്കറ്റ് വീഴ്ത്തി. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് (65), മിച്ചല്‍ മാര്‍ഷ് (7) എന്നിവരാണ് ക്രീസില്‍.

umesh-yadav

നേരത്തെ 331 ന് 4 എന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ 408 ന് പുറത്തായി. തലേന്നത്തെ സ്‌കോറിനോട് കാര്യമായി ഒന്നും കൂട്ടിച്ചേര്‍ക്കാതെ രഹാനെയും രോഹിത് ശര്‍മയും പുറത്തായി. ധോണിയും അശ്വിനും ചേര്‍ന്ന് ഉണ്ടാക്കിയ അര്‍ധസെഞ്ചുറി പാര്‍ട്ട്ണര്‍ഷിപ്പ് മാത്രമാണ് രണ്ടാം ഗിനം ഇന്ത്യയ്ക്ക് കാര്യമായി ഉള്ളത്.

അഞ്ച് വിക്കറ്റ് വീഴ്ത്തി അരങ്ങേറ്റക്കാരന്‍ ജോഷ് ഹേസല്‍വുഡാണ് ഇന്ത്യന്‍ ബാറ്റിംഗിനെ തകര്‍ത്തത്. സ്പിന്നര്‍ നഥാന്‍ ലിയോണ്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇന്ത്യയുടെ ആറ് പുറത്താകലുകള്‍ക്ക് പിന്നില്‍ വിക്കറ്റ് കീപ്പര്‍ ബ്രാഡ് ഹാഡിന്‍ പങ്കാളിയായി. അഡിലെയ്ഡിലെ ആദ്യ ടെസ്റ്റില്‍ തോറ്റ ഇന്ത്യ നാല് മത്സരങ്ങളുടെ പരമ്പരയില്‍ 0 -1 ന് പിന്നിലാണ്.

English summary
India frittered away the opportunity to make a big first innings total as they suffered a late-order batting collapse before Umesh Yadav scalped three wickets on his comeback to leave the second Test against Australia evenly-poised, here today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X