ചാമ്പ്യന്‍സ് ട്രോഫി വിജയാഘോഷത്തിനിടെ വെടിവെപ്പ്; 7പേര്‍ക്ക് പരിക്ക്

Subscribe to Oneindia Malayalam

കറാച്ചി: കറാച്ചിയിലെ വിവിധ സ്ഥലങ്ങളില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫി വിജയാഘോഷങ്ങള്‍ക്കിടെ വെടിവെപ്പ്. ഏഴു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യക്കെതിരെ പാകിസ്താന്‍ നേടിയ വിജയം ആഘോഷിച്ചവര്‍ക്കു നേരെയാണ് വെടിവെപ്പുണ്ടായത്. പരിക്കേറ്റവരെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി ദ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമാനമായ സംഭവങ്ങള്‍ പാകിസ്താനിലെ പല സ്ഥലങ്ങളിലും നടന്നു. മര്‍ദാന്‍ ജില്ലയില്‍ ആഘോഷക്കാര്‍ക്കു നേരെ ഉണ്ടായ വെടിവെപ്പില്‍ 6 പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ പാകിസ്താന്‍ ടെലിവിഷന്‍ ചാനലില്‍ ജോലി ചെയ്യുന്ന ഡിഎസ്എന്‍ജി എഞ്ചിനീയറിനും പരിക്കേറ്റു.

ഫൈനലിൽ ഇന്ത്യയെ തോൽപിച്ചപ്പോൾ നിലതെറ്റിയത് പാകിസ്താനിലെ വാർത്താ അവതാരകന്.. നരേന്ദ്രമോദിയെ പോലും!!

 03-1443848228-gun-murder-

മരണത്തെ ചിരിച്ചുകൊണ്ട് നേരിടുന്ന പെൺകുട്ടി!!!യൂബർ ഡ്രൈവറുടെ ഹൃദയസ്പര്‍ശിയായ കുറിപ്പ്

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കെതിരെ പാകിസ്താന്‍ നേടിയ വിജയാഘോഷങ്ങള്‍ക്ക് രാജ്യത്തെ യുവജനങ്ങളാണ് നേതൃത്വം നല്‍കിയത്. പാകിസ്താനിലെ പല സ്ഥലങ്ങളിലും ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

English summary
7 people injured by bullets during Champions Trophy celebration in Pak
Please Wait while comments are loading...