കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓസ്‌ട്രേലിയന്‍ ഓപ്പണിനായി മുറേയുടെ കാത്തിരിപ്പ് നീളും... ഇത്തവണയില്ല, പിന്‍മാറി

ഇടുപ്പിനേറ്റ പരിക്കു മൂലം താരം പിന്‍മാറുകയായിരുന്നു

  • By Manu
Google Oneindia Malayalam News

മെല്‍ബണ്‍: 2018ലെ ആദ്യ ഗ്രാന്റ്സ്ലാം ടെന്നീസ് ടൂര്‍ണമെന്റായ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ബ്രിട്ടന്റെ കിരീടപ്രതീക്ഷയായി സൂപ്പര്‍ താരം ആന്‍ഡി മുറേയുണ്ടാവില്ല. ഇടുപ്പിനേറ്റ പരിക്കിനെ തുടര്‍ന്നാണ് താരം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്നും പിന്‍മാറിയത്. അഞ്ചു തവണ ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടക്കാന്‍ മുറേയ്ക്കായിട്ടുണ്ടെങ്കിലും കിരീടം കൈയെത്തുംദൂരത്ത് കൈവിടുകയായിരുന്നു. ഇത്തവണ ഇത് കൈക്കലാക്കാമെന്ന ബ്രിട്ടീഷ് സൂപ്പര്‍ താരത്തിന്റെ മോഹമാണ് പരിക്കിനോട് തോറ്റത്. ജനുവരി 15നാണ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ആരംഭിക്കുന്നത്.

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കാനാവില്ലെന്ന വിവരം മുറേ തന്നെയാണ് വാര്‍ത്താക്കറിപ്പിലൂടെ അറിയിച്ചത്. സങ്കടകരമെന്നു പറയട്ടെ, ഈ വര്‍ഷം മെല്‍ബണില്‍ താന്‍ മല്‍സരിക്കില്ല. ഉടന്‍ നാട്ടിലേക്ക് തിരിച്ചുപോവാനാണ് തീരുമാനിച്ചിട്ടുള്ളത്. പരിക്കില്‍ നിന്നും മുക്തനാവാണ് ഇനിയുള്ള ശ്രമം. പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ട്. എത്രയും വേഗം മല്‍സരരംഗത്തേക്ക് തിരിച്ചെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ- എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ വാര്‍ത്താക്കുറിപ്പ്.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ നടന്ന വിംബിള്‍ഡണിലാണ് മുറേ അവസാനമായി കളിച്ചത്. പിന്നീട് ഇടുപ്പിനേറ്റ പരിക്കു മൂലം അദ്ദേഹത്തിനു മാസങ്ങളോളം പുറത്തിരിക്കേണ്ടിവരികയായിരുന്നു. 2010, 11, 13, 15, 16 വര്‍ഷങ്ങളില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ റണ്ണറപ്പായിരുന്നു മുറേ.

English summary
Andy Murray withdraws from Australian Open tennis with hip injury
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X