കോലിയുമായി പടലപ്പിണക്കം, ചാമ്പ്യൻസ് ട്രോഫിയിലെ തോൽവി... കോച്ച് അനിൽ കുംബ്ലെ രാജിവെച്ചു!!

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് അനില്‍ കുംബ്ലെ രാജിവെച്ചു. ടീം അംഗങ്ങളുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് രാജി. ഈ ചാമ്പ്യൻസ് ട്രോഫിയോടെ കുംബ്ലെയുടെ കാലാവധി അവസാനിക്കേണ്ടതാണ്‌. എന്നാൽ വെസ്റ്റ് ഇൻഡീസ് പര്യടനം വരെ കുംബ്ലെ തുടരും എന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

വെസ്റ്റ് ഇന്‍ഡീസ് പര്യടനം

വെസ്റ്റ് ഇന്‍ഡീസ് പര്യടനം

കുംബ്ലെ ഇല്ലാതെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്ന് വെസ്റ്റ് ഇന്‍ഡീസിലേക്ക് യാത്ര തിരിച്ചത്. ഐസിസിയുടെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ കുംബ്ലെ നേരത്തെ അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് രാജ്യക്കാര്യം അറിയിച്ചത്.

വെസ്റ്റ് ഇന്‍ഡീസ് പരമ്പര

വെസ്റ്റ് ഇന്‍ഡീസ് പരമ്പര

ജൂണ്‍ 23നാണ് വെസ്റ്റ് ഇന്‍ഡീസ് പര്യടനം തുടങ്ങുന്നത്. ചാമ്പ്യന്‍സ് ട്രോഫിയോടെ കുംബ്ലയുടെ കാലാവധി അവസാനിക്കേണ്ടതാണ്. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനം വരെ കുംബ്ലെ തുടരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കുംബ്ലെയുടെ പരിശീലന രീതി

കുംബ്ലെയുടെ പരിശീലന രീതി

കുംബ്ലെയുടെ പരിശീലനരീതിയോട് യോജിച്ച് പോകാനാകില്ലെന്ന് പറഞ്ഞ് വിരാട് കോലി സുപ്രീം കോടതി നിയമിച്ച ഇടക്കാല ഭരണസമിതിയെ സമീപിച്ചിരുന്നു. കുംബ്ലെയുടെ പരിശീലന രീതിയുമായി യോജിച്ച് പോകാനാകില്ലെന്ന് നേരത്തെ സീനിയേഴ്‌സ് ആരോപിച്ചിട്ടുണ്ട്.

പുതിയ പരിശീലകന്‍

പുതിയ പരിശീലകന്‍

വീരേന്ദ്രര്‍ സേവാഗ്, മുന്‍ടീം മാനേജര്‍ ലാല്‍ചന്ദ് രജ്പുത്, ദോഡ ഗണേഷ്, ടോം മൂഡി, റിച്ചാര്‍ഡ് പെബസ് എന്നിവര്‍ പരിശീലകാന്‍ ബിസിസിഐക്ക് അപേക്ഷ അയച്ചിട്ടുണ്ട്.

English summary
Anil Kumble steps down as coach of Indian cricket team.
Please Wait while comments are loading...