ലോകകപ്പ് ആര്‍ച്ചറിയില്‍ ഇന്ത്യന്‍ പുരുഷടീമിന് വിജയം

  • Written By: Anoopa
Subscribe to Oneindia Malayalam

ഷാങ്ഹായ്: ഷാങ്ഹായില്‍ നടക്കുന്ന ലോകകപ്പ് ആര്‍ച്ചറിയില്‍ ഇന്ത്യന്‍ പുരുഷ ടീമിന് വിജയം.പുരുഷന്‍മാരുടെ കോംപൗണ്ട് ടീം ഇനത്തിലാണ് ഇന്ത്യക്ക് സ്വര്‍ണ്ണം ലഭിച്ചത്. അഭിഷേക് വെര്‍മ്മന്‍,ചിന്ന രാജു,അമന്‍ജീത് സിങ്ങ് എന്നിവരുള്‍പ്പെടുന്ന ടീമാണ് വിജയം സ്വന്തമാക്കിയത്. കൊളംബിയയെ 226-221 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ ടീം തോല്‍പ്പിച്ചത്.

സെമിഫൈനില്‍ യുഎസിനെയും ക്വാര്‍ട്ടറില്‍ ഇറാനെയുമാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.

xabhishek

അതേസമയം സ്ത്രീകളുടെ വിഭാഗത്തില്‍ കൊറിയ,ഡെന്‍മാര്‍ക്ക്,റഷ്യ എന്നീ രാജ്യങ്ങള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

English summary
Indian Men's team wins archery world cup,defeating Columbia
Please Wait while comments are loading...