ബോള്‍ട്ടിനെ 'തോല്‍പ്പിച്ചു'...എല്ലാത്തിനും കാരണം അവര്‍!! കായികലോകം നടുക്കത്തില്‍!!

  • Written By:
Subscribe to Oneindia Malayalam

ലണ്ടന്‍: ഇതിഹാസ താരം ഉസൈന്‍ ബോള്‍ട്ട് കണ്ണീരോടെ ട്രാക്കിനോട് വിടപറഞ്ഞതിന്റെ ഞെട്ടലിലാണ് കായിക ലോകം. ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ തന്റെ അവസാനത്തെ ഇനം കൂടിയായ 4 x 100 മീറ്റര്‍ റിലേയില്‍ ഓട്ടം പൂര്‍ത്തിയാക്കാന്‍ പോലുമാവാതെ ട്രാക്കില്‍ വീണ ബോള്‍ട്ടിന്റെ ചിത്രം എക്കാലവും ആരാധകരെ വേട്ടയാടും. കാലിലെ പേശീവലിവിനെ തുടര്‍ന്നാണ് താരത്തിന് മല്‍സരം പൂര്‍ത്തിയാക്കാനാവാതെ പോയത്. അതിനിടെ ബോള്‍ട്ടിന് പരിക്കേല്‍ക്കാന്‍ കാരണക്കാര്‍ സംഘാടകരാണെന്ന് ആരോപിച്ച് ടീമംഗമായ യൊഹാന്‍ ബ്ലെയ്ക്ക് രംഗത്തുവന്നു.

സംഘാടകര്‍ കുറ്റക്കാര്‍

സംഘാടകര്‍ കുറ്റക്കാര്‍

ബോള്‍ട്ടിന്റെ വീഴ്ചയ്ക്കും പേശീവലിവിനും കാരണക്കാര്‍ സംഘാടകരാണെന്ന് ബ്ലെയ്ക്ക് ആരോപിച്ചു. അവരുടെ ഭാഗത്തു നിന്നു ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്നും താരം ചൂണ്ടിക്കാട്ടി.

തണുത്ത മുറിയിലിരുത്തി

തണുത്ത മുറിയിലിരുത്തി

മെഡല്‍ദാന ചടങ്ങ് നടക്കുന്നതിനാല്‍ ബോള്‍ട്ടിനെയും താനുള്‍പ്പെടെയുന്ന റിലേ ടീമിനെയും ഏറെ സമയം തണുത്ത മുറിയില്‍ സംഘാടകര്‍ നിര്‍ത്തിയെന്നും ഇതാണ് ബോള്‍ട്ടിന്റെ പേശീ വലിവിനു കാരണമെന്നും ബ്ലെയ്ക്ക് പറഞ്ഞു.

ബോള്‍ട്ടിനെ അസ്വസ്ഥനാക്കി

ബോള്‍ട്ടിനെ അസ്വസ്ഥനാക്കി

ഇത്രയുമധികം തണുപ്പേറിയ മുറിയില്‍ കാത്തിരിക്കേണ്ടിവന്നത് ബോള്‍ട്ടിനെ ഏറെ അസ്വസ്ഥനാക്കിയിരുന്നു. 40 മിനിറ്റാണ് ഞങ്ങള്‍ കൊടും തണുപ്പുള്ള മുറിയില്‍ ചെലവഴിച്ചത്. റിലേ മല്‍സരത്തിനു മുമ്പ് രണ്ടു മെഡല്‍ദാന ചടങ്ങുകളുണ്ടായിരുന്നുവെന്നും ഇതേ തുടര്‍ന്നാണ് പുറത്തിറങ്ങാന്‍ സാധിക്കാതിരുന്നതെന്നും ബ്ലെയ്ക്ക് വിശദമാക്കി.

മല്‍സരവും വൈകി

മല്‍സരവും വൈകി

സമ്മാനദാന ചടങ്ങിനോടൊപ്പം റിലേ മല്‍സരവും 10 മിനിറ്റ് വൈകിയാണ് ആരംഭിച്ചത്. ട്രാക്കിലിറങ്ങാനാവാതെ ഞങ്ങള്‍ തണുത്ത മുറിക്കുള്ളില്‍ വാംഅപ്പ് ചെയ്ത് കുഴങ്ങി. ബോള്‍ട്ടിനെപ്പോലൊരു ചാംപ്യന്‍ കളിക്കാരനോട് ഇങ്ങനെ പെരുമാറിയത് അംഗീകരിക്കാനാവില്ലെന്നും ബ്ലെയ്ക്ക് ചൂണ്ടിക്കാട്ടി.

പ്രതികരിക്കാതെ ബോള്‍ട്ട്

പ്രതികരിക്കാതെ ബോള്‍ട്ട്

സംഭവത്തെക്കുറിച്ച് ബോള്‍ട്ട് ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല എന്നാല്‍ ബോള്‍ട്ടിന്റെ മറ്റൊരു ടീമംഗമായ ജൂലിയന്‍ ഫോര്‍ട്ടെയും വിമര്‍ശനവുമായി രംഗത്തെത്തി. ബോള്‍ട്ടിനെയും തന്നെയുമടക്കം ടീമംഗങ്ങളെ മുഴുവന്‍ റണ്ണിങ് കിറ്റോടെ തന്നെ അത്യധികം തണുപ്പേറിയ കാലാവസ്ഥയില്‍ നിര്‍ത്തിച്ചതില്‍ സംഘാടകര്‍ തെറ്റുകാരാണെന്ന് ഫോര്‍ട്ടെ പറഞ്ഞു.

തിരിച്ചടിയായി

തിരിച്ചടിയായി

ഞങ്ങള്‍ നല്ല തയ്യാറെടുപ്പിലായിരുന്നു. മല്‍സരത്തില്‍ ജയിക്കാനാവുമെന്നും ആത്മവിശ്വാസമുണ്ടായിരുന്നു. എന്നാല്‍ സംഘാടകരുടെ ഭാഗത്തു നിന്നുണ്ടായ പിഴവ് പ്രകടനത്തെ ബാധിച്ചതായും ഫോര്‍ട്ടെ വിശദമാക്കി.

വെള്ളം കുടിച്ചതുപോലെ

വെള്ളം കുടിച്ചതുപോലെ

ഏറെ സമയം താനുള്‍പ്പെടെയുള്ള ജമൈക്കന്‍ ടീമിനെ കാത്തുനില്‍പ്പിച്ചത് ശരിയായില്ലെന്ന് മറ്റൊരു ജമൈക്കന്‍ താരമായ ഒമര്‍ മക്‌ലിയോഡ് പറഞ്ഞു. ശരീരം ചൂടാക്കി നിര്‍ത്താന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചു. പക്ഷെ സാധിച്ചില്ല. ഏറെ സമയം മുറിക്കുള്ളില്‍ ചെലവഴിച്ച് ട്രാക്കിലെത്തിയപ്പോള്‍ രണ്ടു ബോട്ടില്‍ വെള്ളം കുടിച്ചതുപോലെയാണ് അനുഭവപ്പെട്ടതെന്നും താരം കൂട്ടിച്ചേര്‍ത്തു.

English summary
Bolt cramp: Teamates criticize organisers
Please Wait while comments are loading...