ഓസ്‌കറില്‍ വീണ്ടും ബോള്‍ട്ടിന്റെ മുത്തം!! ഈ ഓസ്‌കര്‍ അഭിനയത്തിനല്ല !! പിന്നെ ?

  • Written By:
Subscribe to Oneindia Malayalam

മൊണാക്കോ: കായികലോകത്തെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന ലോറെസ് പുരസ്‌കാരം ഒരിക്കല്‍ക്കൂടി ജമൈക്കന്‍ സ്പ്രിന്റ് ഇതിഹാസം യുസെയ്ന്‍ ബോള്‍ട്ടിന്. കരിയറില്‍ നാലാം തവണയാണ് ബോള്‍ട്ട് ലോകത്തെ മികച്ച പുരുഷ കായികതാരമായി തിരഞ്ഞെടുക്കപ്പെടുന്നത്.

വനിതകളില്‍ അമേരിക്കയുടെ 19 കാരിയായ ജിംനാസ്റ്റിക്‌സ് വിസ്മയം സൈമണ്‍ ബൈല്‍സിനാണ് പുരസ്‌കാരം. കഴിഞ്ഞ ഒളിംപിംക്‌സില്‍ ജിംനാസ്റ്റിക്‌സില്‍ നാലു സ്വര്‍ണം കൊയ്ത് ലോകത്തെ വിസ്മയിപ്പിച്ച താരമാണ് ബൈല്‍സ്. ഒരു ഒളിംപിക്‌സില്‍ നാലു സ്വര്‍ണം നേടുന്ന ആദ്യ വനിതാ താരം കൂടിയാണ് ഇവര്‍.

sime

നാലാം തവണയും അവാര്‍ഡ് സ്വന്തമാക്കിയതോടെ ഏറ്റവുമധികം തവണ പുരസ്‌കാര നേടുന്ന റെക്കോഡിനൊപ്പം ബോള്‍ട്ട് എത്തുകയും ചെയ്തു. നേരത്തേ ടെന്നിസ് ഇതിഹാസങ്ങളായ റോജര്‍ ഫെഡറര്‍, സെറീന വില്ല്യംസ്, സര്‍ഫിങ് താരം കെല്ലി സ്ലേറ്റര്‍ എന്നിവരാണ് നാലു വട്ടം ജേതാക്കളായത്.

bolt

ഒളിംപിക്‌സില്‍ തുടര്‍ച്ചയായി മൂന്നു തവണ ഒരേയിനങ്ങളില്‍ സ്വര്‍ണം കരസ്ഥമാക്കിയ താരമെന്ന ലോകറെക്കോഡ് ബോള്‍ട്ടിന്റെ പേരിലാണ്. ഈ വര്‍ഷം ആഗസ്തില്‍ നടക്കാനിരിക്കുന്ന ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിനു ശേഷം വിരമിക്കുമെന്ന് താരം നേരത്തേ പ്രഖ്യാപിച്ചിരുന്നു.

English summary
Usain Bolt named Laureus Sportsman of the Year for fourth time.
Please Wait while comments are loading...