ശ്രീലങ്കയ്‌ക്കെതിരെയുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു; മലയാളിയായ കരുണ്‍ നായര്‍ പുറത്ത്

  • By: രശ്മി നരേന്ദ്രന്‍
Subscribe to Oneindia Malayalam

മുംബൈ: ശ്രീലങ്കയ്‌ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് വേണ്ടിയുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. എന്നാല്‍ മലയാളികള്‍ക്ക് അത്ര സന്തോഷമുള്ള കാര്യമല്ല ഉള്ളത്. അല്‍പം വിഷമമുള്ള കാര്യം ഉണ്ട് താനും.

മലയാളിയായ കരുണ്‍ നായര്‍ക്ക് 16 അംഗ ടീമില്‍ ഇടം കണ്ടെത്താന്‍ ആയില്ല. എന്നാല്‍ രോഹിത് ശര്‍മ ടീമില്‍ തിരിച്ചെത്തുകയും ചെയ്തു.

ഏകദിനത്തില്‍ മികവ് തെളിയിച്ച ഹാര്‍ദ്ദിക് പാണ്ഡ്യേക്ക് ടെസ്റ്റ് അരങ്ങേറ്റത്തിനുള്ള വഴി തെളിഞ്ഞു. 16 അംഗ ടീമില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുല്‍ദീപ് യാദവും ടീമില്‍ ഇടം നേടിയിട്ടുണ്ട്. മൂന്നാം സ്പിന്നറായിട്ടാണ് യാദവിനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. റിസര്‍വ്വ് ഓണറായി അഭിനന്ദ് മുകുന്ദും ഉണ്ട്.

Virat Kohli

കരുണ്‍ നായര്‍ക്ക് പുറമേ ജയന്ത് യാദവിനേയും ശ്രേയസ് അയ്യരേയും ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ കെഎല്‍ രാഹുല്‍ തിരിച്ചെത്തി. പരിക്ക് മൂലം കഴിഞ്ഞ മൂന്ന് മാസമായി രാഹുല്‍ ടീമില്‍ ഉണ്ടായിരുന്നില്ല.

ജൂലായ് 26 നാണ് ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം തുടങ്ങുന്നത്. മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയം അഞ്ച് കളികളുള്ള ഏകദിന പരമ്പരയും ഒരു ട്വന്റി-20 മത്സരവും ആണ് ശ്രീലങ്കന്‍ പര്യടനത്തില്‍ ഉള്ളത്.

ഇന്ത്യന്‍ ടീം: വിരാട് കോലി(ക്യാപ്റ്റന്‍), മുരളി വിജയ്, കെഎല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, രോഹിത് ശര്‍മ, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, വൃദ്ധിമാന്‍ സാഹ(വിക്കറ്റ് കീപ്പര്‍), ഇശാന്ത് ശര്‍മ, മേഷ് യാദവ്, ഹാര്ഡദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് സാമി, കുല്‍ദീപ് യാദവ്, അഭിനവ് മുകുന്ദ്.

English summary
A 16-member team India Test squad was announced today (July 9) for the upcoming tour of Sri Lanka.
Please Wait while comments are loading...