വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കുംബ്ലെയും വേണ്ട, ശാസ്ത്രിയും വേണ്ട... കളിക്കാരനായും കോച്ചായും ധോണി! ഇത് പൊളിക്കും, കോലിയും ഹാപ്പി!!

തൃപ്തി പോരാതെ ബി സി സി ഐ പുതിയ ആളുകളെ കോച്ചിന്റെ സ്ഥാനത്തേക്ക് തിരയുകയാണ്.

By Muralidharan

മുംബൈ: ക്യാപ്റ്റൻ വിരാട് കോലിയുമായുള്ള ശീതസമരത്തിന് ഒടുവിൽ അനിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം രാജിവെച്ചു. പകരക്കാരൻ കോച്ചിനെ തേടിക്കൊണ്ടിരിക്കുകയാണ് ബി സി സി ഐ. സേവാഗ് അടക്കം ആറ് പേരുടെ അപേക്ഷയാണ് ബി സി സി ഐക്ക് ആദ്യഘട്ടത്തിൽ കിട്ടിയത്. ഇതിൽ തൃപ്തി പോരാതെ ബി സി സി ഐ പുതിയ ആളുകളെ കോച്ചിന്റെ സ്ഥാനത്തേക്ക് തിരയുകയാണ്.

കോച്ചാകാൻ സേവാഗ് പോരെന്ന് ബിസിസിഐ! അപേക്ഷിക്കാത്തവരെയും പരിഗണിക്കും!! കളി രവി ശാസ്ത്രിക്ക് വേണ്ടി??കോച്ചാകാൻ സേവാഗ് പോരെന്ന് ബിസിസിഐ! അപേക്ഷിക്കാത്തവരെയും പരിഗണിക്കും!! കളി രവി ശാസ്ത്രിക്ക് വേണ്ടി??

ഇന്ത്യൻ ടീമിന്റെ മുൻ ഡയറക്ടറായ രവി ശാസ്ത്രിയെ കോച്ചാക്കാനാണ് ബി സി സി ഐ ഈ കളി കളിക്കുന്നത് എന്നാണ് അറിയുന്നത്. ക്യാപ്റ്റൻ വിരാട് കോലിയുടെ താൽപര്യപ്രകാരമാണ് ഇത്. ഈ സാഹചര്യത്തിലാണ് കുംബ്ലെയും ശാസ്ത്രിയും സേവാഗും അല്ലാത്ത ഒരു പേര് ക്രിക്കറ്റ് പ്രേമികളിൽ നിന്നും ഉയർന്ന് വരുന്നത്. ക്യാപ്റ്റൻ വിരാട് കോലിക്കും വലിയ എതിർപ്പ് ഉണ്ടാകാൻ ഇടയില്ലാത്ത ആ താരം ഇപ്പോള്‍ ഇന്ത്യൻ ടീമിലെ കളിക്കാരനുമാണ്. പേര് എം എസ് ധോണി.

കളിക്കാരനായും കോച്ചായും ധോണി

കളിക്കാരനായും കോച്ചായും ധോണി

ടെസ്റ്റ് ടീമിൽ നിന്നും വിരമിച്ചുകഴിഞ്ഞു ധോണി. രണ്ട് വർഷത്തിലധികമായി ധോണി ഏകദിനത്തിലും ട്വന്റി 20 യിലും മാത്രമേ കളിക്കുന്നുള്ളൂ. ഈ രണ്ട് ഇനത്തിലും ഇന്ത്യയ്ക്ക് പരിമിതമായ കളികൾ മാത്രമേ ഉള്ളൂ എന്നതിനാൽ ധോണിക്ക് പരിശീലകന്റെ റോൾ കൂടി ചെയ്യാവുന്നതേ ഉള്ളൂ എന്നാണ് ആരാധകർ പറയുന്നത്. വെറുതെയല്ല, ഇതിന് കൃത്യമായ കാരണങ്ങളും ഉണ്ട്.

ധോണിയുടെ കണക്കുകൾ

ധോണിയുടെ കണക്കുകൾ

കളിക്കാരൻ എന്ന നിലയിലും ക്യാപ്റ്റൻ എന്ന നിലയിലും ധോണിയുടെ കണക്കുകൾ തന്നെയാണ് ഇതിൽ പ്രധാനം. ക്രിക്കറ്റ് ബ്രെയിൻ എന്ന കാര്യത്തിൽ ഇന്ന് ധോണിയെ വെല്ലാൻ പോന്ന മറ്റൊരാൾ ഇന്ത്യൻ ക്രിക്കറ്റിൽ ഇല്ല. ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ ടെസ്റ്റ് ജയങ്ങൾ ധോണിയുടെ പേരിലാണ്. മൂന്ന് ഐ സി സി ട്രോഫികൾ നേടിയ ധോണിയുടെ തന്ത്രങ്ങളുടെയും പരിചയ സമ്പത്തിന്റെയും കാര്യത്തിലും സംശയം വേണ്ട.

ധോണി - കോലി റാപ്പോ

ധോണി - കോലി റാപ്പോ

എം എസ് ധോണിയുടെ കീഴിൽ കുറേക്കാലം വൈസ് ക്യാപ്റ്റനായി കളിച്ചിട്ടുള്ള ആളാണ് കോലി. ധോണി ക്യാപ്റ്റൻസി വിട്ട് കോലി മുഴുവൻ സമയ ക്യാപ്റ്റനായെങ്കിലും ഇപ്പോഴും ധോണിയോട് അഭിപ്രായങ്ങൾ തേടാറുണ്ട് കോലി. കോച്ചായി ധോണി എത്തിയാൽ കോലിക്കും പ്രശ്നമുണ്ടാകില്ല. അനിൽ കുംബ്ലെയുമായി കോലിക്ക് ഉണ്ടായിരുന്നു എന്ന് പറ‍യപ്പെടുന്ന ഏറ്റവും വലിയ പ്രശ്നം ഈഗോ ക്ലാഷാണ്.

മുമ്പ് സംഭവിച്ചിട്ടുണ്ട്

മുമ്പ് സംഭവിച്ചിട്ടുണ്ട്

ഇന്ത്യൻ ക്രിക്കറ്റിൽ തന്നെ ഇതിന് മുമ്പ് കളിക്കാരനായും കോച്ചായും ഒരാൾ പ്രവർത്തിച്ച ചരിത്രമുണ്ട്. മറ്റാരുമല്ല നമ്മുടെ ലക്ഷ്മി പതി ബാലാജി. 2015 - 16 സീസണിൽ തമിഴ്നാടിന്റെ ബൗളിംഗ് കോച്ചും താരവുമായിരുന്നു ബാലാജി. അന്ന് പ്ലെയിങ് ഇലവനിലും ബാലാജി ഉണ്ടായിരുന്നു. ഫുട്ബോളിലും ബാസ്ക്കറ്റ് ബോളിലും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

Story first published: Saturday, June 24, 2017, 13:38 [IST]
Other articles published on Jun 24, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X