വിരാട് കോലി ആർമി അൺസ്റ്റോപ്പബിൾ.. തുടർച്ചയായി 7 പരമ്പര വിജയങ്ങൾ... ഏഴാം സ്വര്‍ഗത്തിൽ ടീം ഇന്ത്യ!!

  • Posted By:
Subscribe to Oneindia Malayalam
റെക്കോർഡുകള്‍ വീഴ്ത്തി കോലിയും കൂട്ടരും | Oneindia Malayalam

കാൺപൂർ: തുടർച്ചയായ പരമ്പര വിജയങ്ങളുടെ കാര്യത്തിൽ റെക്കോർഡുമായി കോലി ആർമി. ന്യൂസിലൻഡിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പര 2 -1 ന് സ്വന്തമാക്കിയാണ് ഇന്ത്യൻ റെക്കോർഡ് സ്വന്തമാക്കിയത്. ഇന്ത്യൻ ടീമിൻറെ തുടർച്ചയായ ഏഴാമത്തെ പരമ്പര ജയമായിരുന്നു ഇത്. എം എസ് ധോണി ക്യാപ്റ്റനായിരിക്കേ 2016 ൽ തുടങ്ങിയ വിജയ പരമ്പര 2017 ൽ വിരാട് കോലിയിലൂടെ ഇന്ത്യൻ ടീം തുടരുകയാണ്. രാഹുൽ ദ്രാവിഡ് ക്യാപ്റ്റനായിരിക്കേ ഒരിക്കലും ധോണി ക്യാപ്റ്റനായിരിക്കേ ഒരിക്കലും ഇന്ത്യ മുമ്പ് ആറ് പരമ്പര തുടർച്ചയായി ജയിച്ചിട്ടുണ്ട്.

സെഞ്ചുറി നമ്പർ 32.. ഫാസ്റ്റസ്റ്റ് 9000 റൺസ്.. മാൻ ഓഫ് ദി സീരിസ്.. ഇത് ക്യാപ്റ്റൻ വിരാട്, കിംഗ് കോലി ഫോർ എ റീസൺ!!

ഓപ്പണറായതോടെ തലവര തന്നെ മാറി.. ഇത് ഹിറ്റ്മാൻ രോഹിത് ശർമ.. സെഞ്ചുറി നമ്പർ 15.. അമ്പരപ്പിക്കുന്ന കണക്കുകൾ!!

2016 ജനുവരിയിൽ ഓസ്ട്രേലിയയ്ക്കെതിരെയാണ് ഇന്ത്യൻ ടീം അവസാനമായി ഒരു ഏകദിന പരമ്പര തോൽക്കുന്നത്. അതിന് ശേഷം സിംബാബ്വെയുമായി മൂന്ന് മത്സരങ്ങളുടെ പരമ്പര. അത് മൂന്നും ജയിച്ച് പരമ്പര തൂത്തുവാരി. ന്യൂസിലൻഡിനെതിരെ നാട്ടിൽ നടന്ന പരമ്പര 3 - 2ന് ഇന്ത്യ ജയിച്ചു. എം എസ് ധോണി ക്യാപ്റ്റനായ അവസാന ഏകദിന പരമ്പര കൂടിയായിരുന്നു ഇത്. ഇവിടുന്നങ്ങോട്ട് വിരാട് കോലിയുടെ കീഴിൽ അഞ്ച് പരമ്പരകൾ ഇന്ത്യ ജയിച്ചുകഴിഞ്ഞു. ഇതില്‍ ഹോം പരമ്പരകൾ മാത്രമല്ല എവേ പരമ്പരകളും പെടും.

india

ഇംഗ്ലണ്ടിനെതിരെ സ്വന്തം നാട്ടിൽ നടന്ന 3 മത്സരങ്ങളുടെ പരമ്പര 2 -1 ന് ജയിച്ചാണ് വിരാട് കോലി തുടങ്ങിയത്. പിന്നാലെ വെസ്റ്റ് ഇൻഡീസിൽ 3 -1 ന് ജയം. ശ്രീലങ്കയിൽ വെച്ച് ശ്രീലങ്കയെ 5 - 0ന് ഇന്ത്യ വൈറ്റ് വാഷ് ചെയ്തു. പിന്നാലെ ഇന്ത്യയിൽ വെച്ച് ഓസ്ട്രേലിയയെയും 2 -1 ന് ഇപ്പോൾ ന്യൂസിലൻഡിനെയും തോൽപ്പിച്ചു. ചുരുക്കി പറഞ്ഞാൽ വിരാട് കോലി ക്യാപ്റ്റനായതിൽപ്പിന്നെ ഇന്ത്യ ഒരു പരമ്പര പോലും പരാജയപ്പെട്ടിട്ടില്ല.

English summary
A new record to team India as thet win 7th bilateral ODI series in a row.
Please Wait while comments are loading...