ധോണിക്കും കോലിക്കും ഡിവില്ലിയേഴ്സിനും മുകളിലാണോ യുവരാജ് സിംഗ് എന്ന മാച്ച് വിന്നർ.. അതെ, കണക്ക് കാണൂ!

  • Posted By:
Subscribe to Oneindia Malayalam

സമീപകാല ക്രിക്കറ്റിലെ ഏറ്റവും മികച്ച മാച്ച് ഫിനിഷർ എം എസ് ധോണി, വർത്തമാന ക്രിക്കറ്റിലെ റൺമെഷീൻ വിരാട് കോലി, മിസ്റ്റർ 360 ഡിഗ്രി ക്രിക്കറ്റർ എ ബി ഡിവില്ലിയേഴ്സ് - ലോകത്തെ ഏറ്റവും മികച്ച മാച്ച് വിന്നർമാരാണ് ഈ മൂന്ന് പേരും. എന്നാൽ മാച്ച് വിന്നർക്ക് കിട്ടുന്ന മാൻ ഓഫ് ജ ദ മാച്ച് പുരസ്കാരങ്ങളുടെ എണ്ണമെടുത്താൽ ഈ മൂന്ന് പേരെക്കാളും മുകളിൽ മറ്റൊരാളുണ്ട്.

കരിയറിലെ സുവർണകാലഘട്ടമായ മുപ്പതുകളുടെ തുടക്കം കാൻസറിനോട് പൊരുതി കളി നഷ്ടമായ യുവരാജ് സിംഗ്. ഒരു കാലത്ത് ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫീൽഡർ. ഉപകാരിയായ സ്പിൻ ബൗളർ. ബാറ്റിംഗ് പിന്നെ പറയാനുമില്ല, ഫോമിലായാൽ ലോകത്തെ ഒരു ബാറ്റ്സ്മാനും യുവരാജിനോളം വിനാശകാരിയല്ല. കാണാം ഇപ്പോഴത്തെ കളിക്കാരിലെ മാൻ ഓഫ് ദ മാച്ചുകളുടെ റെക്കോർഡ് പട്ടിക.

യുവരാജ് സിംഗ്

യുവരാജ് സിംഗ്

നിലവിൽ ക്രിക്കറ്റ് കളിക്കുന്നവരിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദ മാച്ചുകൾ യുവരാജ് സിംഗിന്റെ പേരിലാണ്. 27 എണ്ണം. ചാമ്പ്യൻസ് ട്രോഫിയില് പാകിസ്താനെതിരായ കളിയിലെ മാൻ ഓഫ് ദ മാച്ചായിരുന്നു യുവി.

എ ബി ഡിവില്ലിയേഴ്സ്

എ ബി ഡിവില്ലിയേഴ്സ്

ദക്ഷിണാഫ്രിക്കക്കാരനായ എ ബി ഡിവില്ലിയേഴ്സിന്‍റെ പേരിലുണ്ട് 26 മാൻ ഓഫ് ദ മാച്ച് അവാർഡുകൾ. 220 ഏകദിനങ്ങളാണ് എ ബി ഡി കളിച്ചിട്ടുള്ളത്.

വിരാട് കോലി

വിരാട് കോലി

22 ഏകദിന മാൻ ഓഫ് ദ മാച്ച് പുരസ്കാരങ്ങളാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിക്ക് കിട്ടിയിട്ടുള്ളത്. 180 കളികളിൽ നിന്നാണ് ഇത്.

എം എസ് ധോണി

എം എസ് ധോണി

മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിക്ക് 20 മാൻ ഓഫ് ദ മാച്ച് പുരസ്കാരങ്ങളുണ്ട്. 287 ഏകദിനങ്ങൾ കളിച്ചിട്ടുണ്ട് ധോണി.

ഹാഷിം അംല

ഹാഷിം അംല

ദക്ഷിണാഫ്രിക്കയുടെ റൺ മെഷീൻ ഹാഷിം അംലയാണ് മാൻ ഓഫ് ദ മാച്ച് പുരസ്കാരത്തിലെ മറ്റൊരു റെക്കോർഡുകാരൻ. 154 കളിയിൽ 18 എണ്ണം.

ഷോയിബ് മാലിക്ക്

ഷോയിബ് മാലിക്ക്

പാകിസ്താന്റെ ഷോയിബ് മാലിക്കിന്റെ പേരിൽ 17 മാൻ ഓഫ് ദ മാച്ച് പുരസ്കാരങ്ങളുണ്ട്. 248 മത്സരങ്ങൾ മാലിക് കളിച്ചിട്ടുണ്ട്.

സച്ചിനാണ് താരം

സച്ചിനാണ് താരം

റെക്കോർഡുകളുടെ തമ്പുരാൻ സച്ചിൻ തെണ്ടുൽക്കറുടെ പേരിലാണ് ഏകദിനത്തിലെ മാൻ ഓഫ് ദ മാച്ച് റെക്കോർഡും. 463 കളിയിൽ 62 എണ്ണം.

English summary
Yuvraj singh leads the list of active players with the most Man of the Match awards in ODI's
Please Wait while comments are loading...