പാക്കിസ്ഥാനോട് ഏറ്റുമുട്ടാന്‍ ഇന്ത്യ പാക്കിസ്ഥാനില്‍ കളിക്കുമോ?; വരുമോ എന്ന് പാക് ക്യാപ്റ്റന്‍

  • Posted By:
Subscribe to Oneindia Malayalam

ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ശക്തരായ ഇന്ത്യയെ തോല്‍പിച്ച് കന്നിക്കിരീടം നേടിയ പാക്കിസ്ഥാന്‍ ശുഭ പ്രതീക്ഷയിലാണ്. ചാമ്പ്യന്‍സ് ട്രോഫി വിജയം പാക്കിസ്ഥാന്‍ ക്രിക്കറ്റിന് പുതിയ ഊര്‍ജം നല്‍കുമെന്നാണ് പാക് ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദിന്റെ പ്രതീക്ഷ. ജയത്തിലെ സന്തോഷം ക്യാപ്റ്റന്‍ ഒട്ടും മറച്ചുവെച്ചുമില്ല.

ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെതിരെ പാക്കിസ്ഥാനിലുണ്ടായ തീവ്രവാദി ആക്രമണത്തിനുശേഷം പ്രധാനപ്പെട്ട ഒരു രാജ്യവും പാക് മണ്ണില്‍ ക്രിക്കറ്റ് കളിച്ചിട്ടില്ല. തീവ്രവാദ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ എട്ടുവര്‍ഷമായി വിദേശ രാജ്യങ്ങള്‍ എത്താതിരുന്നത് പാക്കിസ്ഥാന്റെ ക്രിക്കറ്റ് വളര്‍ച്ച പിറകോട്ടാക്കുകയും ചെയ്തിരുന്നു.

sarfraz

യുഎഇയില്‍ ഹോം മത്സരങ്ങള്‍ കളിച്ചാണ് പാക്കിസ്ഥാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവമാകുന്നത്. എന്നാല്‍. ചാമ്പ്യന്‍സ് ട്രോഫി കിരീട ധാരണത്തോടെ വിദേശ രാജ്യങ്ങള്‍ പാക്കിസ്ഥാനിലെത്തുമെന്നാണ് പ്രതീക്ഷയെന്ന് പാക് ക്യാപ്റ്റന്‍ പറയുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ പാക്കിസ്ഥാനിലേക്ക് ക്ഷണിക്കുന്നതായും സര്‍ഫ്രാസ് അഹമ്മദ് അറിയിച്ചു.

പാക്കിസ്ഥാന്റെ വിജയം ഇന്ത്യന്‍ സര്‍ക്കാരിനുള്ള സന്ദേശം കൂടിയാണ്. ഒരു രാജ്യത്തും പാക്കിസ്ഥാനുമായി പരമ്പര കളിക്കാന്‍ അനുവദിക്കില്ലെന്നാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെ നിലപാട്. ബിസിസിഐ പലതവണ പരമ്പരയ്ക്ക് ശ്രമിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ അനുവദിച്ചിരുന്നില്ല. ഇത് പാക്കിസ്ഥാന്‍ കളിക്കാരുടെ കഴിവ് മനസിലാക്കുന്നതില്‍ ഇന്ത്യന്‍ ടീമിന് തിരിച്ചടിയാവുകയും ചെയ്തു. ഫൈനലില്‍ ഇന്ത്യയെ തോല്‍പിച്ച പാക്കിസ്ഥാന് തിരിച്ചടി നല്‍കാനെങ്കിലും ഭാവിയില്‍ പരമ്പരയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബിസിസിഐ.


English summary
After ICC Champions Trophy win, Sarfraz Ahmed urges India to play cricket in Pakistan
Please Wait while comments are loading...