വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റണ്‍സ് കുറയുന്നു; അനുഗ്രഹം തേടി അജിങ്ക്യ രഹാനെ ഗണേശ ക്ഷേത്രത്തില്‍

റണ്‍സ് കുറയുന്നു; അനുഗ്രഹം തേടി അജിങ്ക്യ രഹാനെ ഗണേശ ക്ഷേത്രത്തില്‍

By Anwar Sadath

ഇന്‍ഡോര്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിന് മുന്നോടിയായി ഇന്ത്യയുടെ മധ്യനിര ബാറ്റ്‌സ്മാന്‍ അജിങ്ക്യ രഹാനെ ഗണേശ ക്ഷേത്രത്തിലെത്തി. ഇന്‍ഡോറിലെ പ്രശസ്തമായ ഖജ്‌രാന ക്ഷേത്രത്തിലാണ് രഹാനെ പ്രാര്‍ഥിക്കാനെത്തിയത്. ഒട്ടേറെ ക്രിക്കറ്റ് താരങ്ങള്‍ പ്രാര്‍ഥനയ്ക്കായി ത്തെുന്ന ക്ഷേത്രമാണിത്.

1735 സ്ഥാപിതമെന്ന് കരുതുന്ന ഇന്‍ഡോറിലെ ക്ഷേത്രം ഏറെ പ്രശസ്തമാണ്. 2016ല്‍ ഇന്ത്യ ന്യൂസിലന്‍ഡ് പരമ്പരയ്ക്കിടയിലും ക്രിക്കറ്റ് താരങ്ങള്‍ ഗണേശ ക്ഷേത്രത്തിലെത്തിയിരുന്നു. അന്ന് ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയശേഷം രഹാനെ 188 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു. ഇതോടെയാണ് താരത്തിന് ക്ഷേത്രത്തില്‍ വിശ്വാസം വര്‍ദ്ധിച്ചത്.

ajinkyashot1-6

ക്രിക്കറ്റ് താരങ്ങള്‍ പതിവായി എത്തുന്നതിനാല്‍ ഗണേശ ഭഗവാനെ സൂപ്പര്‍ സെലക്ടര്‍ എന്നാണ് പ്രദേശവാസികള്‍ വിശേഷിപ്പിക്കാറുള്ളത്. ഇന്‍ഡോറില്‍ കളിക്കുന്നത് ഏറെ ഇഷ്ടപ്പെടുന്നതായി ക്ഷേത്രം സന്ദര്‍ശിച്ചശേഷം രഹാനെ പറഞ്ഞു. ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നകാലം മുതല്‍ ഇവിടെ എത്താറുണ്ട്. ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്താറുമുണ്ട്. ക്ഷേത്രം പോസിറ്റീവ് എനര്‍ജി നല്‍കുന്നതാണെന്നും രഹാനെ പറഞ്ഞു.

Story first published: Monday, September 25, 2017, 10:06 [IST]
Other articles published on Sep 25, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X