നാഗാലാൻഡിനെ 2 റൺസിന് ഓളൗട്ടാക്കി കേരളം.. വെറും 2 പന്തിൽ കളിയും തീർത്തു.. അവിശ്വസനീയം ഈ ലോകറെക്കോർഡ്!

  • Posted By:
Subscribe to Oneindia Malayalam
cmsvideo
ചരിത്രം കുറിച്ച് കേരളം, ആദ്യ പന്തില്‍ അത്ഭുത ജയം

ബെംഗളൂരു: നാഗാലാൻഡിനെ വെറും രണ്ട് റൺസിന് ഓളൗട്ടാക്കി കേരള വനിതകൾ. മറുപടിയായി വെറും രണ്ട് പന്തിൽ അഞ്ച് റൺസും അടിച്ചു. ലോകത്ത് തന്നെ ഇത്ര വേഗത്തിൽ ചേസ് ചെയ്ത് കളി തീര്‍ത്ത മറ്റൊരു മത്സരമുണ്ടോ എന്ന കാര്യം ഉറപ്പില്ല. അണ്ടർ 19 സൂപ്പർ ലീഗിലായിരുന്നു കേരള വനിതകളുടെ തട്ടുപൊളിപ്പൻ പ്രകടനം. നാലോവറിൽ റൺസൊന്നും വഴങ്ങാതെ നാല് വിക്കറ്റ് വീഴ്ത്തിയ മിന്നുമണിയാണ് കേരളത്തിന്റെ താരമായത്.

നഗ്നവീഡിയോ ലീക്കായി, നാട്ടുകാരും വീട്ടുകാരും കണ്ടു... പൊട്ടിക്കരഞ്ഞ് സീരിയൽ നടി അജിന മേനോൻ ഫേസ്ബുക്ക് ലൈവിൽ.. ഞെട്ടിത്തരിച്ച് ആരാധകർ! ഫേക്കല്ല, ഇത് ഒറിജിനൽ വീഡിയോ!! പണികൊടുത്തത് കൂട്ടുകാരി??

17 ഓവറുകൾ പന്തെറിഞ്ഞ കേരള വനിതകൾ ആകെ വിട്ടുകൊടുത്തത് രണ്ട് റൺസ് മാത്രമാണ്. 18 പന്തുകൾ നേരിട്ട് 1 റൺസെടുത്ത ഓപ്പണർ മേനകയാണ് നാഗാലാൻഡിന്റെ ടോപ് സ്കോറർ. ബാക്കിയുള്ള ഒരു റൺസ് എക്സ്ട്രാ ഇനത്തിലാണ്. മേനകയ്ക്ക് പിന്നാലെ ഇറങ്ങിയ പത്ത് പേരും പൂജ്യവതികളാണ് എന്ന കാര്യം എടുത്തുപറയേണ്ടതില്ലല്ലോ. 17 ഓവറിൽ 2 റൺസിന് ഓളൗട്ട് - ഇതാണ് നാഗാലാൻഡ് ഇന്നിംഗ്സ് സ്കോർ ബോർഡ്.

pink-ball-fo

ഗുണ്ടൂരിലെ ജെ കെ സി കോളജ് ഗ്രൗണ്ടിലായിരുന്നു കളി. രണ്ടാമത് ബാറ്റ് ചെയ്ത കേരളം രണ്ട് പന്തിൽ അഞ്ച് റൺസെടുത്ത് കളി തീർത്തു. ക്രിക്കറ്റിന്റെ ഏതൊരു ലെവലിലും ഏറ്റവും വേഗത്തിൽ ചേസ് ചെയ്ത് കളി തീർക്കുന്നതിനുള്ള റെക്കോർഡും കേരളം സ്വന്തമാക്കി. അടുത്തിടെ നാഗാലാൻഡ് വനിതകൾ ഒരു മത്സരത്തിൽ 136 വൈഡുകൾ എറിഞ്ഞ് മറ്റൊരു റെക്കോർ‍ഡുമിട്ടിരുന്നു.

English summary
The Nagaland Under-19 women's team got bowled for 2 against their Kerala counterparts in the U-19 Super League
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്