സെവാഗിനെ കടത്തിവെട്ടും; ഇന്ത്യന്‍ കോച്ചാകാന്‍ കുംബ്ലെ വീണ്ടും ഒരുങ്ങുന്നു

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ക്യാപ്റ്റന്‍ വിരാട് കോലിയുമായി അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ക്കിടെ അനില്‍ കുംബ്ലെ വീണ്ടും ഇന്ത്യന്‍ കോച്ചാകാന്‍ തയ്യാറെടുക്കുന്നു. കോച്ചിനുവേണ്ടി കുംബ്ലെ തന്റെ അപേക്ഷ ബിസിസിഐയ്ക്ക് സമര്‍പ്പിച്ചതായി ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ കുംബ്ലെ വീണ്ടും അപേക്ഷ നല്‍കില്ലെന്നായിരുന്നു റിപ്പോര്‍ട്ട്.

മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ് ആണ് കോച്ചിന്റെ സ്ഥാനത്തേക്ക് അപേക്ഷ നല്‍കിയ മറ്റൊരു ഇന്ത്യക്കാരന്‍. കുംബ്ലെയുടെ അഭാവത്തില്‍ സെവാഗ് കോച്ച് ആകുമെന്ന് കരുതപ്പെട്ടിരുന്നെങ്കിലും ഭാവി ഇന്ത്യന്‍ ടീമിനെ വാര്‍ത്തെടുക്കാനുള്ള വിശദമായ പ്ലാന്‍ കുംബ്ലെ ബിസിസിഐയ്ക്ക് സമര്‍പ്പിച്ചതായി ക്രിക്ക്ഇന്‍ഫോ പറയുന്നു.

kumble

കോലിയുമായുള്ള അഭിപ്രായ വ്യത്യാസം നിലനില്‍ക്കുയാണെങ്കിലും കുംബ്ലെയ്ക്ക് ബിസിസിഐ വീണ്ടും അവസരം നല്‍കിയേക്കില്ല. കുംബ്ലെയുടെ കഠിനമായ പരിശീലനവും കളിക്കാരുമായുള്ള ഇടപെടലുകളുമാണ് പ്രശ്‌നമുണ്ടാക്കുന്നത്. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്‌ക്കൊരുക്കമാണെന്ന് കുംബ്ലെ ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചിട്ടുണ്ട്.

ടോം മൂഡി, റിച്ചാര്‍ഡ് പൈബസ്, ലാല്‍ചന്ദ് രജ്പുത്, ദോഡ ഗണേഷ് തുടങ്ങിയവരാണ് ഇന്ത്യന്‍ കോച്ചാകാന്‍ അപേക്ഷ നല്‍കിയ മറ്റുള്ളവര്‍. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍ എന്നിവര്‍ ചേര്‍ന്നാണ് കോച്ചിനെ തെരഞ്ഞെടുക്കുക. വിശദമായ അഭിമുഖത്തിനുശേഷമായിരിക്കും ഇവര്‍ കോച്ചിന്റെ പേര് ബിസിസിഐയ്ക്ക് നിര്‍ദ്ദേശിക്കുകയെന്ന് ബോര്‍ഡ് അറിയിച്ചു.

English summary
Anil Kumble back in race for Indian cricket coach job, will he edge out Sehwag
Please Wait while comments are loading...