ഒരു കോടി കൊടുത്തു... ബിസിസിഐ മുൻ കോച്ച് അനിൽ കുംബ്ലെയുമായുള്ള കണക്ക് തീർത്തു!!

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: ഇന്ത്യൻ ടീം മുൻ കോച്ച് അനിൽ കുംബ്ലെയുമായുള്ള സാമ്പത്തിക ഇടപാടുകൾ ബി സി സി ഐ അവസാനിപ്പിച്ചു. ഒരു കോടി രൂപയാണ് ബി സി സി ഐ അനിൽ കുംബ്ലെയ്ക്ക് നൽകിയത്. ഹെഡ് കോച്ചായി സേവനമനുഷ്ഠിച്ചതിൽ കരാർ പ്രകാരം ബാക്കിയുണ്ടായ തുകയാണ് ഇത്. ബി സി സി ഐ ഔദ്യോഗിക വെബ്സൈറ്റിലാണ് ഇക്കാര്യം അറിയിച്ചത്.

25 ലക്ഷം രൂപയ്ക്ക് മേലെയുള്ള ഇടപാടുകൾ ബി സി സി ഐ വെബ്സൈറ്റിൽ പരസ്യപ്പെടുത്തേണ്ടതുണ്ട്. അത് പ്രകാരമാണ് അനിൽ കുംബ്ലെയുടെ പ്രതിഫലം നൽകിയത് അടക്കമുള്ള വിവരങ്ങൾ ബി സി സി ഐ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയത്. മെയ്, ജൂൺ മാസങ്ങളിലെ പ്രൊഫഷണൽ ഫീസ് ഇനത്തിൽപ്പെടുത്തിയാണ് ബി സി സി ഐ അനിൽ കുംബ്ലെയ്ക്ക് പ്രതിമാസം 48.75 ലക്ഷം രൂപ നൽകിയിരിക്കുന്നത്.

anil-kumble

ഒരു വർഷമാണ് അനിൽ കുംബ്ലെ ടീം ഇന്ത്യയുടെ പരിശീലകനായി സ്ഥാനമേറ്റത്. ക്യാപ്റ്റൻ വിരാട് കോലിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഈ വർഷം ജൂണിലാണ് കുംബ്ലെ പരിശീലക സ്ഥാനം ഒഴിഞ്ഞത്. കുംബ്ലെയ്ക്ക് പിന്നാലെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ രവി ശാസ്ത്രി ഇന്ത്യൻ ടീമിന്റെ പരിശീലകനായി സ്ഥാനമേറ്റു. 2019 ലോകകപ്പ് വരെയാണ് രവി ശാസ്ത്രിക്ക് കരാറുള്ളത്.

English summary
Anil Kumble gets his dues post acrimonious exit
Please Wait while comments are loading...