ഇത് ദുരന്തം.. കോലിക്കും കുംബ്ലെയ്ക്കും നഷ്ടമില്ല, നഷ്ടം ഇന്ത്യൻ ക്രിക്കറ്റിന്.. പ്രമുഖർ പറയുന്നു!

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: ക്യാപ്റ്റൻ വിരാട് കോലിയുമായുള്ള അഭിപ്രായ ഭിന്നതയെത്തുടർന്ന് കോച്ച് അനിൽ കുംബ്ലെ രാജിവെച്ചത് ദൗർഭാഗ്യകരമെന്ന് മുൻ താരങ്ങളും കമന്റേറ്റർമാരും. വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് തൊട്ടുമുൻപാണ് അനിൽ കുംബ്ലെ കോച്ചിന്റെ സ്ഥാനം രാജിവെച്ചത്. അനിൽ കുംബ്ലെയെപ്പോലെ ഒരു മഹാനായ കളിക്കാരനെ വേണ്ടവിധം മനസിലാക്കുന്നതിൽ ക്യാപ്റ്റൻ വിരാട് കോലിയും കളിക്കാരും പരാജയപ്പെട്ടു എന്നാണ് പൊതുവെയുള്ള പ്രതികരണം.

anil-kumble-

അനിൽ കുംബ്ലെയ്ക്ക് വലിയ റോളില്ലെങ്കിൽ താൻ നിരാശനാകും എന്നാണ് കമന്റേറ്റർ ഹർഷ ഭോഗ്ലെ പറയുന്നത്. വിരാട് കോലിയും അനിൽ കുംബ്ലെയും തമ്മിലുള്ള പ്രശ്നം ബി സി സി ഐക്കും ഭരണസമിതിക്കും അറിയാമായിരുന്നു എന്ന് കമന്റേറ്റർ അയാസ് മേമൻ പറയുന്നു. കുംബ്ലെ ഇന്ത്യൻ ക്രിക്കറ്റിന് നൽകിയ സർവ്വീസിന് നന്ദി പറയുകയാണ് മുൻതാരമായ സഞ്ജയ് മഞ്ജരേക്കർ. കുംബ്ലെ രാജിവെച്ചതിന് പിന്നാലെ പ്രമുഖർ ട്വിറ്ററിൽ പ്രതികരിച്ചിരിക്കുന്നത് എങ്ങനെ എന്ന് നോക്കൂ...

English summary
Former cricketers and commentators expressed their sadness as legendary India spinner Anil Kumble stepped down as the head coach of India's national cricket team.
Please Wait while comments are loading...