മുംബൈ: ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യ തോല്‍ക്കാനുള്ള കാരണം അനുഷ്ക ശര്‍മയാണെന്നാണ് സോഷ്യല്‍ മീഡിയയിലെ ഒരു പറ്റം മനോരോഗികള്‍ പറയുന്നത്. അനുഷ്കയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ തെറിവിളിയുടെ പൊങ്കാലയിട്ടു. ട്വിറ്ററിലും ഫേസ്ബുക്കിലും അനുഷ്കയെ അപമാനിച്ചു.
എന്താ ഇതിനെല്ലാം കാരണം? അനുഷ്ക വിരാട് കോലിയുടെ കാമുകിയാണ്. സെമി ഫൈനല്‍ കാണാന്‍ പോയിരുന്നു. ആ മത്സത്തില്‍ വിരാട് പെട്ടെന്ന് പുറത്തായി. സെമിഫൈനലില്‍ ഇന്ത്യ ഓസ്ട്രേലിയയോട് തോറ്റു. ഇതിനാണ് തെറിവിളി.
ഇതോടെ അനുഷ്ക ആകെ വിഷമത്തിലായിരുന്നു. എന്നാല്‍ അനുഷ്കയക്ക് വേണ്ടി തയ്യാറാക്കിയ മറുപടി യൂ ട്യൂബില്‍ എത്തിയപ്പോള്‍ അത് വമ്പന്‍ ഹിറ്റ് ആയി. ഇന്റര്‍നെറ്റ് അബ്യൂസ്... ദണ്ഡാ കരോ എന്ന പേരിലാണ് വീഡിയോ.
<center><iframe width="100%" height="338" src="https://www.youtube.com/embed/K6WJQzJb-nw" frameborder="0" allowfullscreen></iframe></center>
അനുഷ്കയെ പരിഹസിക്കുന്നതും കുറ്റപ്പെടുത്തുന്നതും ആയ സോഷ്യല്‍മീഡിയ പരാമര്‍ശങ്ങളാണ് തുടക്കത്തില്‍ കാണിക്കുന്നത്. ഒടുവില്‍ അനുഷ്കയുടെ അവസാനം റിലീസ് ആയ ചിത്രമായ എന്‍എച്ച് 10 ലെ ചില രംഗങ്ങള്‍. ആകെ 30 സെക്കന്റ് ആണ് വീഡിയോ.
ആദ്യത്തെ 20 സെക്കന്റുകളിലാണ് സോഷ്യല്‍ മീഡിയയിലെ പരിഹാസം. അവസാനത്തെ 10 സെക്കന്റില്‍ അനുഷ്ക വടിയെടുത്ത് അടിക്കുന്ന സീന്‍ ആണ്. ഇറോസ് നൗ ആണ് ഈ വീഡിയോ അപ് ലോഡ് ചെയ്തിരിക്കുന്നത്. ഇതിനകം തന്നെ മൂന്ന് ലക്ഷത്തിലധികം ആളുകള്‍ ഈ വീഡിയോ കണ്ട് കഴിഞ്ഞു.